July 29, 2026

വാർഷിക ആഘോഷവും, രജത ജൂബിലി ആഘോഷ ഉദ്ഘാടനം ജനുവരി 16ന് 

0
Img 20250114 181137
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്ക്കൂൾ നാൽപ്പത്തി രണ്ടാം വാർഷിക ആഘോഷം, 25 വർഷം സർവ്വീസ് പൂർത്തിയാക്കിയ അധ്യാപകരെ ആദരിക്കൽ, ഹയർ സെക്കണ്ടറി വിഭാഗത്തിൻ്റെ രജത ജൂബിലി ആഘോഷ ഉദ്ഘാടനവും ജനുവരി 16 ന് വിപുലമായ പരിപാടികളൊടെ നടത്തുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെമിനാറുകൾ, പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ, പൂർവ്വ അധ്യാപക സംഗമങ്ങൾ തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. രാവിലെ 9.30 ന് എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ ആലോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും, ഡി ഡി ഇ വയനാട് വി എ ശശീന്ദ്ര വ്യാസ് അധ്യാപകരെ ആദരിക്കും, സ്കൂൾ ശാസ്ത്രോത്സവത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ ശാസ്ത്ര പ്രതിഭകളെ ചടങ്ങിൽ ആദരിക്കും, വാർത്താ സമ്മേളനത്തിൽ മനേജർ ഫാ: സന്തോഷ് തെക്കയിൽ, പ്രിൻസിപ്പൾ ഡോ: ഷൈമ ടി ബെന്നി, ബിജി എം അബ്രഹാം, എം പി ശശികുമാർ, ബിനു ജെയിംസ്, അഭിലാഷ് അബ്രഹാം എന്നിവർ സംബന്ധിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *