May 29, 2026

പെരുന്തട്ടയിലെ വന്യജീവി ശല്യം നാട്ടൊരുമയിൽ കാട് വെട്ടലിന് തുടക്കമായി

0
Img 20250114 180822
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:- കൽപ്പറ്റ വെള്ളാരംകുന്ന് പെരുന്തട്ട ഭാഗങ്ങളിൽ കടുവയുടേയും പുലിയുടേയും ഭീതി നില നിൽക്കുന്ന സാഹചര്യത്തിൽ നഗര സഭ, ജനകീയ സമിതി, വനം വകുപ്പ്, കോഫീ ബോർഡ് എന്നിവരുടെ നേതൃത്വത്തിൽ ജനകീയ കാട് വെട്ടലിന് തുടക്കമായി.ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച പ്രവൃത്തി നഗരസഭാ ചെയർമാൻ അഡ്വ.ടി.ജെ. ഐസക്ക് ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ആയിഷ പള്ളിയാൽ, രാജാറാണി, കൗൺസിലർമാരായ വിനോദ് കുമാർ, സുഭാഷ്, കെ.അജിത,റൈഹാനത്ത് വടക്കേതിൽ, നഗരസഭാ സെക്രട്ടറി, ക്ലീൻ സിറ്റി മാനേജർ, അയ്യൻകാളി തൊഴിലുറപ്പ് ഓവർസിയർ, ജനകീയ പ്രതിരോധ സമിതി ചെയർമാൻ ബെന്നി ലൂയിസ്, വനം വകുപ്പ് , കോഫീ ബോർഡ് ഉദ്യോഗസ്ഥർ എന്നിവർ പ്രവൃത്തിക്ക് നേതൃത്വം നൽകി. പ്രദേശവാസികളുൾപ്പെടെ നൂറോളം പേർ പങ്കെടുത്തു. വരും ദിവസങ്ങളിലും ജനകീയ പങ്കാളിത്തത്തോടെ കാട് വെട്ടൽ പ്രവൃത്തി തുടരുമെന്ന് സംഘാടകർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *