വിൽപ്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എയും കഞ്ചാവും വാടക വീട്ടിൽ നിന്ന് പിടികൂടി
അമ്പലവയൽ: വിൽപ്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എയും കഞ്ചാവും വാടക വീട്ടിൽ നിന്ന് പിടികൂടി. ഇന്നലെ വൈകിട്ടോടെ നെന്മേനി വലിയമൂലയിലെ വാടക വീട്ടിൽ നിന്നാണ് 0.26 ഗ്രാം എം.ഡി.എം.എയും 0.64 ഗ്രാം കഞ്ചാവും കണ്ടെടുത്തത്. ചെറിയ കവറുകളിലാക്കി വിൽപ്പനക്ക് തയ്യാറാക്കി വെച്ച നിലയിലായിരുന്നു. വാടക വീട്ടിൽ താമസിച്ചിരുന്ന നെന്മേനി, മാടക്കര, രാഹുൽ(25) പോലീസ് എത്തിയപ്പോഴേക്കും ഓടി രക്ഷപ്പെട്ടു. കൊളഗപ്പാറ, പുളിക്കൽ വീട്ടിൽ സൈനബ(48), ലഹരി വസ്തുക്കൾ വാങ്ങാനായി എത്തി വീട്ടിൽ ഉണ്ടായിരുന്ന അച്ചൂരാനം, പാലത്തുള്ളി വീട്ടിൽ, പി. നൗഫൽ(26), മാടക്കര, കുയിലപറമ്പിൽ വീട്ടിൽ, മുഹമ്മദ് അനസ്(26) എന്നിവരെ കസ്റ്റഡിയിലെടുത്ത് നോട്ടീസ് നൽകി.





Leave a Reply