November 16, 2026

ആർ.എസ്.പി മാനന്തവാടി മണ്ഡലം സമ്മേളനം നടത്തി

0
IMG-20261115-WA0219(1)
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി മാനന്തവാടി മണ്ഡലം സമ്മേളനം കാട്ടിക്കുളം എസ്.എൻ.ഡി.പി ഹാളിൽ വെച്ച് നടന്നു. പാർട്ടിയുടെ സംസ്ഥാന സമിതി അംഗം ചന്ദ്രബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ജനറൽ കൺവീനർ അഷ്റഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ ഷാജി കെ., മനു മാനന്തവാടി, പ്രസീദ അഴിക്കോട്, അസിസ് കൊടക്കാട്ട്, ടോണി കെ. തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.വന്യമൃഗ ആക്രമണങ്ങളിൽ ജീവനും കൃഷിക്കും നാശനഷ്ടങ്ങൾ ഉണ്ടാകുന്നവർക്ക് കാലതാമസം കൂടാതെ ഏകജാലക സംവിധാനത്തിലൂടെ അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും,ഗോത്ര ജനതയുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുക, കർഷകർക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പയും അർഹമായ കർഷക സബ്സിഡിയും ഉറപ്പാക്കുക എന്നി ആവശ്യങ്ങൾ പ്രമേയത്തിലുടെ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *