May 28, 2026

ആധാര്‍ മോണിറ്ററിങ് ജില്ലാതല കമ്മിറ്റി യോഗം ചേര്‍ന്നു

0
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :ആധാറിലെ പുതുക്കല്‍, മൊബൈല്‍ നമ്പര്‍ ചേര്‍ക്കല്‍ എന്നിവയില്‍ ജില്ല മികച്ച പ്രകടനമാണ് നടത്തിയതെന്ന് യോഗം വിലയിരുത്തി. ആധാര്‍ യു.ഡി.ഐ.ഡി സംസ്ഥാന ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍ യോഗത്തില്‍ ജില്ലയിലെ എ ഫോര്‍ ആധാര്‍ പദ്ധതി, നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് അപ്ഡേഷന്‍ ക്യാമ്പുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. ഇനിയും ആധാറില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ക്കുവാനും 5-7 വയസ്സിനുള്ളിലും 15-17 വയസ്സിനുള്ളിലുമുള്ളവരുടെ ആധാര്‍ ബയോമെട്രിക് അപ് ഡേഷന്‍ പൂര്‍ത്തിയാക്കാനുള്ളവര്‍ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളെ സമീപിക്കണമെന്നും യോഗത്തില്‍ അറിയിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ അസിസ്റ്റന്റ് കളക്ടര്‍ എസ്. ഗൗതം രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ആധാര്‍ മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ആധാര്‍ എന്റോള്‍മെന്റ് ഏജന്‍സികളായ അക്ഷയ, ഇന്ത്യ പോസ്റ്റ് പേയ്മെന്റ്, ബാങ്ക് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *