May 28, 2026

പുൽപ്പാറയിൽ വീണ്ടും പുലി; ടൗൺഷിപ്പ് നിർമിക്കാൻ സർക്കാർ കണ്ടെത്തിയ എസ്റ്റേറ്റ് ഭാഗത്ത്

0
Img 20250118 134925
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ∙ എൽസ്റ്റൺ എസ്റ്റേറ്റിന്റെ പുൽപ്പാറ ഭാഗത്തു പുലിയുടെ സാന്നിധ്യം. ഒരു ഇടവേളയ്ക്കു ശേഷമാണു വീണ്ടും പുലിയെ കാണുന്നത്. ഇന്നലെ അർധരാത്രിയോടെയാണു പുലിയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ഉരുൾപൊട്ടൽ ദുരിത ബാധിതർക്കു ടൗൺഷിപ്പ് നിർമിക്കാൻ സർക്കാർ കണ്ടെത്തിയ എസ്റ്റേറ്റിന്റെ ഒരു ഭാഗമാണു പുൽപ്പാറ. എസ്റ്റേറ്റിൽ കാടുവെട്ടാത്തതാണു വന്യമൃഗ ശല്യത്തിന് കാരണമെന്നു പ്രദേശവാസികൾ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *