May 7, 2026

കെ എസ് ഇ ബി ജീവനക്കാർ പണിമുടക്കുന്നു* 

0
Img 20250120 201300
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ തൊഴിലാളികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 2025 ജനുവരി 22 ന് പണിമുടക്കിക്കൊണ്ട് കോഴിക്കോട് വൈദ്യുതി ഭവൻ മാർച്ച് ചെയ്യുന്നു.

കാലങ്ങളായി കുടിശ്ശിക ആയിരിക്കുന്ന 20% ഡി എ അനുവദിക്കുക. തടഞ്ഞുവെച്ചിരിക്കുന്നു വർക്കർ, ലൈൻമാൻ, ഓവർസിയർ പ്രമോഷനുകൾ പുറത്തിറക്കുക. പുനഃസംഘടനയുടെ മറവിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്ന നീക്കം ഉപേക്ഷിക്കുക. കെ എസ് ഇ ബി ലിമിറ്റഡിനെ സ്വകാര്യവൽക്കരിക്കുന്ന നീക്കം ഉപേക്ഷിക്കുക. നിലവിലുള്ള 6000- ൽ പരം ഒഴിവുകൾ നികത്തുക. മണിയാർ പദ്ധതി കെ എസ് ഇ ബി ഏറ്റെടുക്കുക. ലൈനിൽ ഉണ്ടാകുന്ന അപകടങ്ങളുടെ ബാധ്യത ജീവനക്കാരുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഉത്തരവ് റദ്ദ് ചെയ്യുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തുന്ന പണിമുടക്കും കോഴിക്കോട് വൈദ്യുത ഭവൻ മാർച്ചും വിജയിപ്പിക്കുവാൻ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ഐ എൻ ടി യു സി വയനാട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *