May 28, 2026

റോഡ് സുരക്ഷാ ബോധവത്ക്കരണ പരിപാടിയ്ക്ക് തുടക്കം കുറിച്ചു.

0
Img 20250121 161604
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും റീജിയണൽ ട്രാൻസ്പോർട്ട് (എൻഫോഴ്സ്മെന്റ്) ഓഫീസിന്റെയും സഹകരണത്തോടെ റോഡ് സുരക്ഷാ ബോധവത്ക്കരണ പരിപാടിയ്ക്ക് തുടക്കം കുറിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി. കെ. അജിൽ കുമാർ ഉദ്ഘാടനം ചെയ്യുകയും വിഷയാവതരണം നടത്തുകയും ചെയ്തു. എൻ.എൻ.എസ് പ്രോഗ്രാം ഓഫീസർ പി. വി. സിന്ധു അധ്യക്ഷത വഹിച്ചു. നെഹ്റു യുവ കേന്ദ്ര പ്രതിനിധി കെ. എ. അഭിജിത്ത്, സ്റ്റാഫ് സെക്രട്ടറി പി. കെ. രാജീവ്, വോളന്റിയർ ലീഡർമാരായ ആൽവിയ ബാബു, ജെ. വൈശാഖ് എന്നിവർ സംസാരിച്ചു. പൊതുജനങ്ങളിലേക്ക് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സന്ദേശമെത്തിക്കുന്നതിനായി ബോധവൽക്കരണ ലഘുലേഖ വിതരണം നടത്തി. അടുത്ത ദിവസങ്ങളിലായി വിവിധ തരത്തിലുളള പരിപാടികൾ സംഘടിപ്പിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *