May 28, 2026

വടുവൻചാൽ സ്കൂളില്‍ ഗോത്രവിദ്യാര്‍ത്ഥികള്‍ക്കുള്ള സംസ്ഥാനത്തെ  ആദ്യ ഡി.സി.എ കോഴ്സ് ഉദ്ഘാടനവും അനുമോദനവും ശനിയാഴ്ച

0
20250122 133510
By ന്യൂസ് വയനാട് ബ്യൂറോ

വടുവന്‍ചാല്‍: സംസ്ഥാനത്ത്ആദ്യമായി ഗോത്രവിദ്യാര്‍ത്ഥികള്‍ക്കായുള്ള ഡി.സി.എ കോഴ്സ് ഉദ്ഘാടനം ശനിയാഴ്ച വടുവന്‍ചാല്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടക്കും. വൈകുന്നേരം നാലുമണിയ്ക്ക് പട്ടികജാതി, പട്ടിക വർഗ്ഗ പിന്നാക്കക്ഷേമ വകുപ്പുമന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്യും. സുല്‍ത്താന്‍ബത്തേരി എം.എല്‍.എ. ഐ.സി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. സ്കോൾ കേരള (സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്‍ഡ് ലൈഫ് ലോംഗ് എജ്യുക്കേഷന്‍ – കേരള)യുടെ നേതൃത്വത്തിലാണ് സ്കൂളില്‍ ഡി.സി.എ. കോഴ്സ് തുടങ്ങുന്നത്. സംസ്ഥാനതല സ്കൂൾ കലോത്സവത്തിലും, ശാസ്ത്രമേളയിലും കായികമേളയിലും മികച്ച പ്രകടനം നടത്തിയ പ്രതിഭകൾക്കുള്ള അനുമോദനവും മന്ത്രി നിര്‍വ്വഹിക്കും. ഡി.എഫ്.എ ജില്ലാ പ്രസിഡന്റ് കെ. റഫീഖ് മുഖ്യപ്രഭാഷണം നടത്തും. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അസൈനാർ, ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീത വിജയൻ, അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്സത്ത്,മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. എൻ ശശീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എസ്. വിജയ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് പ്രിൻസിപ്പല്‍ കെ.വി. മനോജ്, പി.ടി.എ. പ്രസിഡന്റ് എ. സുരേഷ് കുമാർ, പ്രഥമാധ്യാപിക എം. മീനാകുമാരി, എസ്.എം.സി. ചെയര്‍മാന്‍ കെ.ജെ ഷീജോ., എം.പി.ടി.എ പ്രസിഡന്റ് അയിഷ റസാഖ് എന്നിവര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *