October 27, 2026

ബദ്റുൽ ഹുദയുടെ ഓർഫൻ ഹോം കെയർ പദ്ധതി മാതൃകാപരം: കെ. എൽ. പൗലോസ്

0
IMG-20261027-WA0179
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ഓർഫൻ ഹോം കെയർ പദ്ധതിയിലൂടെ അനാഥരെ സംരക്ഷിക്കാനും സഹായിക്കാനും ബദ്റുൽ ഹുദയും അതിന്റെ സാരഥി ഉസ്മാൻ മൗലവിയും കാണിക്കുന്ന ജാഗ്രത ഏറ്റവും ശ്ലാഘനീയമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി കെ. എൽ. പൗലോസ് പറഞ്ഞു. രണ്ട് പതിറ്റാണ്ട് കാലമായി പാവപ്പെട്ടവരുടെ വിദ്യാഭ്യാസ സമുന്നേറ്റത്തിന് വേണ്ടി പ്രവർത്തിക്കുന്ന പനമരം ബദ്റുൽ ഹുദയുടെ പ്രവർത്തനങ്ങളെ തുടക്കം മുതൽ നോക്കി കാണുകയും പ്രശംസിക്കുകയും ചെയ്യുന്ന ഒരാളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

പനമരം ബദ്റുൽ ഹുദ ക്യാമ്പസിൽ സംഘടിപ്പിച്ച ഓർഫൻ ഹോം കെയർ സംഗമവും ഫണ്ട് വിതരണ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബദ്റുൽ ഹുദ ജനറൽ സെക്രട്ടറി പി. ഉസ്മാൻ മൗലവി അധ്യക്ഷത വഹിച്ച ചടങ്ങ് സമസ്ത കേരള ജംഇയത്തുൽ ഉലമ ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് അബൂബക്കർ ചെറിയകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.

 

ചടങ്ങിൽ മാനന്തവാടി എ എസ് പി ബി. കാർത്തിക് ഐ പി എസ് , ബദ്റുൽ ഹുദ അക്കാദമി പ്രിൻസിപ്പാൾ ഡോ: എം. എ. അബ്ദുൽ ഗഫൂർ സഖാഫി, മുസ്ലിം ലീഗ് ജില്ലാ ഉപാധ്യക്ഷൻ റസാഖ് കൽപറ്റ, സിപിഐഎം കൽപറ്റ ഏരിയ സെക്രട്ടറി വി. ഹാരിസ്, ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് പി. പി. അലി, ജുവനീൽ ജസ്റ്റിസ് ബോർഡ് അംഗം ടി. കെ. മമ്മൂട്ടി, പനമരം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർൺ ഷാജഹാൻ കെ., ഇസ്മായിൽ മക്കിയാട്, നസീർ കോട്ടത്തറ, അമീർ അറക്കൽ, ഇബ്രാഹിം സഖാഫി, വി. ഹംസ, ഷാഫി നൂറാനി, നൗഫൽ അഹ്സനി, ഹാഫിള് അഫിലി സഖാഫി, ഹുസൈൻ നിസാമി തുടങ്ങിയവർ സംസാരിച്ചു. ഓർഫൻ ഹോം കെയറിൽ അംഗമായ മുഴുവൻ കുട്ടികൾക്കുമുള്ള ഫണ്ടുകൾ ചടങ്ങിൽ അതിഥികൾ വിതരണം ചെയ്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *