October 27, 2026

റോഡരികിലെ അപകടഭീഷണിയായ കാടുകൾ വെട്ടിമാറ്റി ടി.എം.എൽ ബ്രദേഴ്സ് ക്ലബ്ബ് മാതൃകയായി

0
IMG-20261027-WA0220
By ന്യൂസ് വയനാട് ബ്യൂറോ

തേറ്റമല: തേറ്റമല–കല്ലോടി–മാനന്തവാടി റോഡരികിൽ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണിയായി വളർന്നുനിന്ന കാടുകൾ വെട്ടിമാറ്റി ടി.എം.എൽ ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പ്രവർത്തകർ നാടിന് വീണ്ടും മാതൃകയായി. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് റോഡരികിലൂടെ നടന്നുപോകാനോ, വാഹനങ്ങൾ വരുമ്പോൾ വശങ്ങളിലേക്ക് മാറിനിൽക്കാനോ കഴിയാത്തവിധം കാഴ്ച മറച്ചും വഴി തടസ്സപ്പെടുത്തിയും കാടുകൾ പടർന്നുപന്തലിച്ച നിലയിലായിരുന്നു. കാടുകൾ നീക്കം ചെയ്യാൻ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ക്ലബ്ബ് പ്രവർത്തകർ നേരിട്ട് രംഗത്തിറങ്ങി റോഡരികുകൾ വൃത്തിയാക്കിയത്. മുൻപും തേറ്റമല അങ്ങാടിയിലെ കാടുകൾ വെട്ടിപ്പറിച്ച് വൃത്തിയാക്കുകയും പൂച്ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്ത് ശ്രദ്ധ നേടിയ ഈ കൂട്ടായ്മയുടെ ജനകീയ ഇടപെടലിന് നാട്ടുകാരിൽ നിന്ന് വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്. ക്ലബ്ബ് പ്രസിഡന്റ് ഉനൈസ് സി.കെ, ജനറൽ സെക്രട്ടറി ഫായിസ് ഒ.കെ, ട്രഷറർ അജ്മൽ പി.കെ, വൈസ് പ്രസിഡന്റ് നൗഫൽ കേളോത്ത്, സിറാജ് പി.എ, സൈദലവി ഇ.കെ, സൈഫുദ്ധീൻ കെ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *