May 28, 2026

സ്കൗട്ട്സ് &ഗൈഡ്സ് ജില്ലാ റാലിയും കബ്ബ്‌ ബുൾബുൾ ഉത്സവവും ഒരുക്കങ്ങൾ പൂർത്തിയായി 

0
20250123 112431
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ 2025 ജനുവരി 24 ,25,26,27 തിയ്യതികളിൽ ജി വി എച്ച എസ് എസ് മാനന്തവാടിയിൽ വെച്ചു നടക്കുന്ന സ്കൗട്ട്സ് &ഗൈഡ്സ് ജില്ലറാലിയും കബ്ബ്‌ ബുൾബുൾ ഉത്സവവും ചരിത്ര വിജയമാകും3000 കുട്ടികളാണ് നാലുദിവസത്തെ റാലിയിൽ പങ്കെടുക്കുന്നത് . ജി വി എച്ച് എസ് എസ് ഗ്രൗണ്ടിൽ നിർമ്മിച്ച ടെന്റുകളിലാണ് കുട്ടികൾ താമസിക്കുന്നത് .മാർച്ച് പാസ്ററ് ,നൃർത്തസന്ധ്യ ,ഫുഡ് പ്ലാസ ,സാഹസിക പ്രവർത്തനങ്ങൾ , ,മ്യൂസിക് നൈറ്റ് , ഡിസ്പ്ലേ , ക്യാമ്പ് ക്രാഫ്റ്റ് ,പജന്റ്ഷോ, റിപ്പബ്ലിക് ദിനാഘഷം തുടങ്ങിയ നിരവധി മത്സരങ്ങളും തത്സമയ പ്രവർത്തനങ്ങളും ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട് .24 ന് വൈകുന്നേരം 4 മണിക്ക് ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ് പതാക ഉയർത്തും,ജില്ലാ വിദ്യാഭ്യാസ ഓഫീസറും സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ ചീഫ് കമ്മീഷണറുമായ ശരത് ചന്ദ്രൻ KAS മുഖ്യാതിഥിയാകും . 26 ന് രാവിലെ 9 മണിക്ക്

പട്ടികജാതി പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഓ ആർ കേളു റിപ്പബ്ലിക് ദിന പരിപാടികൾ ഉത്ഘാടനം ചെയ്യും . മുൻസിപ്പൽ ചെയർപേഴ്സൺ സി കെ രക്തനവല്ലി അധ്യക്ഷത വഹിക്കും 24 ന് വൈകുന്നേരം 5 മണിക്ക് ഔപചാരികമായ ഉത്ഘാടനം മാനന്തവാടി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിക്കും

മാനന്തവാടി മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ജേക്കബ്ബ് സെബാസ്റ്റ്യൻ അധ്യക്ഷനാകും . 25 ന് രാവിലെ 9 മണിക്ക് നടക്കുന്ന മാർച്ച് പാസ്റ്റിൽ മാനന്തവാടി സബ് കളക്ടർ മീസാൽ ഭാരത് സാഗർ IAS സാല്യൂട്ട് സ്വീകരിക്കും . 10 മണിക്ക്‌ നടക്കുന്ന സാഹസിക പ്രവർത്തനങ്ങളുടെ ഉത്ഘാടനം ജില്ലാപഞ്ചാത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാൻ ഇ ടി മുഹമ്മദ് ബഷീർ നിർവഹിക്കും . വിവിധ മത്സരങ്ങളുടെ ഉൽഘടനം ജില്ല, ബ്ലോക്ക് ,മുൻസിപ്പാലിറ്റി ജനപ്രതിനിധികൾ നിർവഹിക്കും .സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന ഭാരവാഹികൾ വിദ്യഭ്യാസ മേധാവികൾ സാമൂഹിക പ്രവർത്തകർ ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ റാലിയിൽ പങ്കെടുക്കും വാർത്താസമ്മേളനത്തിൽ ജേക്കബ് സെബാസ്റ്യൻ ഷജിത്ത്‌ എൻ ജെ ജോസ് പുന്നക്കുഴി വിഎം ബാലകൃഷ്ണൻ തോമസ് പി സി രാധിക സി സതീഷ് ബാബു എ ഇ ഷൈനി മൈക്കിൾ

തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *