ബെന്നി ചെറിയാന് മർദനമേറ്റ സംഭവം വധശ്രമത്തിന് കേസെടുത്തു
പനമരം: പനമരം ഗ്രാമപഞ്ചായത്ത് അംഗം ബെന്നി ചെറിയാന് മർദനമേറ്റ
സംഭവത്തിൽ പോലീസ് വധശ്രമത്തിന് കേസെടുത്തു. ഏഴ് പേർക്കെതിരെയാണ് പനമരം പോലീസ് വധശ്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടു ത്തത്. പനമരം ടൗണിൽ വെച്ചാണ് ഇന്നലെ രാത്രി എട്ട് മണിയോടെ ബെന്നിക്ക് മർദനമേറ്റത്. കമ്പിവടിയും മറ്റും ഉപയോഗിച്ച് മർദിച്ചതായാണ് പരാതി.പരിക്കേറ്റ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനമരം ഗ്രാമപ്പഞ്ചായത്തിൽ യു ഡി എഫ് കൊണ്ടുവന്ന അവിശ്വസപ്രമേയത്തെ അനുകൂലിച്ചു വോട്ടുചെയ്‌ത വിരോധത്തിൽ സിപിഐഎം- ഡിവൈഎഫ്ഐ പ്രവർത്തകരാണ് തന്നെ മർദിച്ചതെന്ന് ബെന്നി ചെറിയാൻ പറഞ്ഞു.





Leave a Reply