സ്മൃതിപർവ്വം നടത്തി
കൽപറ്റ : വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ പദ്ധതി സ്മൃതിപർവ്വത്തിന്റെ ഭാഗമായി ശക്തി ഗ്രന്ഥശാല , കൽപറ്റ മേഖല സമിതി എന്നിവയുടെ നേതൃത്വത്തിൽ കെ. കുഞ്ഞീദ് അനുസ്മരണം സംഘടിപ്പിച്ചു. പരിപാടിയിൽ വി. ഹാരിസ്, സി. എം. സുമേഷ് എന്നിവർ അനുസ്മരണം നടത്തി. സെന്റ് മേരീസ് കോളേജ് പ്രൊഫസർ സി. എസ്. ശ്രീജിത്ത് പ്രഭാഷണം നടത്തി. പി. കെ അബു അധ്യക്ഷത വഹിച്ചു.സി. കെ. ശിവരാമൻ, ഇ. കെ. ബിജുജൻ, കെ. രാജൻ,മുഹമ്മദ്, സി. പി. രമണി എന്നിവർ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പി. കെ. ബാബുരാജ് സ്വാഗതവും അലവി മാട്ടിൽ നന്ദിയും പറഞ്ഞു.





Leave a Reply