August 19, 2026

ഓല പീപ്പി അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു

0
Img 20250124 195144
By ന്യൂസ് വയനാട് ബ്യൂറോ

കുട്ടികള്‍ക്കിടയില്‍ മാനസിക ഉല്ലാസവും ആത്മവിശ്വാസവും വളര്‍ത്തുന്നതിനും സര്‍ഗ്ഗവാസന പ്രകടിപ്പിക്കുന്നതിനുമായി തരിയോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓലപ്പീപ്പി അങ്കണവാടി കലോത്സവം ശ്രദ്ധയമായി. തരിയോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ 22 അങ്കണവാടികളില്‍ നിന്നുള്ള 200 ഓളം കുട്ടികള്‍ കലാപരിപാടികളില്‍ പങ്കെടുത്തു. കാവുമന്ദം ലൂര്‍ദ് മാതാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പിന്നണി ഗായിക നിഖില മോഹന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷമീം പാറക്കണ്ടി അധ്യക്ഷനായ പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ മനോജ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ വി ജി ഷിബു, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധാ പുലിക്കോട്, ഫാദര്‍ ബാബു കക്കട്ടികാലായില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണന്‍, സൂന നവീന്‍, വിജയന്‍ തോട്ടുങ്കല്‍, വത്സല നളിനാക്ഷന്‍, സിബില്‍ എഡ്വാര്‍ഡ്, ശിശു വികസന സമിതി ഓഫീസര്‍ കെ പി ഷൈജ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എന്‍.ജി ജിഷ, അങ്കണവാടി ടീച്ചര്‍ പ്രതിനിധി ജിന്‍സി സെബാസ്റ്റ്യന്‍, ഹെല്‍പ്പര്‍ പ്രതിനിധി കെ.വി രജനി എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *