മോദിയും ബിജെപിയും വോട്ടവകാശം കവർന്നെടുക്കാൻ ശ്രമിക്കുന്നു: മൻസൂർ അലിഖാൻ എം.പി
കൽപ്പറ്റ: രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർത്ത് പൗരന്റെ മൗലിക അവകാശമായ വോട്ട് കവർന്നെടുത്ത് അധികാര കസേരയിൽ അള്ളിപ്പിടിച്ചിരിക്കാനുള്ള നരേന്ദ്രമോദിയുടെയും ബിജെപിയുടെയും ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്ന് എഐസിസി സെക്രട്ടറിയും രാജ്യസഭ എംപിയുമായ മൻസൂർ അലി ഖാൻ ആരോപിച്ചു. വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് യാതൊരു കാരണവശാലും ജനാധിപത്യ വിശ്വാസികൾ അംഗീകരിച്ചു നൽകില്ലെന്നും രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ സംരക്ഷിക്കാനുള്ള ഏറ്റവും വലിയ പോരാട്ടമായി നവംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന മഹാറാലി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി മഹാറാലിക്ക് പിന്തുണ അറിയിച്ചുകൊണ്ട് ജില്ലയിലെ മൂന്ന് സ്ഥലങ്ങളിൽ നൈറ്റ് മാർച്ച് സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. ടി.ജെ. ഐസക് അധ്യക്ഷത വഹിച്ച യോഗത്തിൽ വയനാട് ജില്ലയുടെ ചുമതലയുള്ള എഐസിസി നിരീക്ഷകൻ ശ്രേയസ് എം. പട്ടേൽ എം.പി, കെപിസിസി ജനറൽ സെക്രട്ടറി കെ.എൽ. പൗലോസ്, പി.കെ. ജയലക്ഷ്മി, പി.പി. ആലി, കെ.കെ. വിശ്വനാഥൻ, എച്ച്.ബി. പ്രദീപ്, വി.എ. മജീദ്, കെ.വി. പോക്കർഹാജി, എം.എ. ജോസഫ്, സംഷാദ് മരക്കാർ, എം.ജി. ബിജു, ബിനു തോമസ്, മാണി ഫ്രാൻസിസ്, ശ്രീകാന്ത് പട്ടയൻ, നിസി അഹമ്മദ്, പി.കെ. അബ്ദുറഹ്മാൻ, മോയിൻകടവൻ, പി.ഡി. സജി, പി. വിനോദ് കുമാർ, ജി. വിജയമ്മ ടീച്ചർ, പി.വി. ജോർജ്, ശോഭന കുമാരി, ചിന്നമ്മ ജോസ്, ബീന ജോസ്, ഉമ്മർ കുണ്ടാട്ടിൽ, പോൾസൺ കൂവക്കൽ, എ.എം. നിഷാന്ത്, വർഗീസ് മുരിയൻ കാവിൽ, ബി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.




Leave a Reply