മാനന്തവാടി ന്യൂമാൻസ് കോളേജിൽ ‘ന്യൂമാനിയസ് ടുഗെദർ’ സ്റ്റാഫ് സംഗമം സംഘടിപ്പിച്ചു
മാനന്തവാടി: മാനന്തവാടി ന്യൂമാൻസ് കോളേജിൽ 1971 മുതൽ 2025 വരെ വിവിധ കാലഘട്ടങ്ങളിൽ സേവനം അനുഷ്ഠിച്ച അധ്യാപകരുടെയും ജീവനക്കാരുടെയും സംഗമം ‘ന്യൂമാനിയസ് ടുഗെദർ’ എന്ന പേരിൽ നടന്നു. കോളേജിന്റെ സ്ഥാപകനും പ്രഥമ പ്രിൻസിപ്പലുമായ കെ.യു. ചെറിയാൻ സാറിനെ ചടങ്ങിൽ ആദരിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എൺപത്തിയഞ്ചിലധികം മുൻകാല അധ്യാപകർ സംഗമത്തിൽ പങ്കെടുത്തു. ഫാ. മത്തായി പള്ളിച്ചാൻകുടിയിൽ, ഇ.എം. ജോസ്, അന്നമ്മ കെ.വി., ഒ.എം. സെബാസ്റ്റ്യൻ, ഷാജി തോമസ്, പോൾ ജോസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.




Leave a Reply