October 26, 2026

കെഎച്ച്ആർഎയ്ക്ക് വയനാട്ടിൽ പുതിയ ഓഫീസ്; ഉദ്ഘാടനം നാളെ

0
WhatsApp Image 2026-10-26 at 6.07.45 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറൻ്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) വയനാട് ജില്ലാ ഓഫീസിന്റെ ഉദ്ഘാടനം നാളെ (27/10/26) വൈകിട്ട് 4 മണിക്ക് കൈനാട്ടിയിൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ നിർവഹിക്കും. ജില്ലയിലെ ഹോട്ടൽ, റെസ്റ്റോറന്റ്, റിസോർട്ട് മേഖലകളിലെ വികസനം, സംരംഭകരുടെ ക്ഷേമം, ഹൈജീനിക്ക്, വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പരിഹാരം എന്നിവ ലക്ഷ്യമിട്ട് ജില്ലാ കൺവെൻഷനും നടത്തപ്പെടും.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡൻ്റ് രാജു അപ്‌സരക്ക് കെഎച്ച്ആർഎ വയനാട് ജില്ലാ ടീം സ്വീകരണവും നൽകും. ജില്ലയിലെ ഹോട്ടൽ, റെസ്റ്റോറന്റ്, റിസോർട്ട് മേഖലകളിലെ വികസനം, സംരംഭകരുടെ ക്ഷേമം, ഹൈജീനിക്ക്, വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പരിഹാരം എന്നിവ ലക്ഷ്യമിട്ട് ജില്ലാ കൺവെൻഷനും നടത്തപ്പെടും.

കെ.എച്ച്.ആർ.എ ഭാരവാഹികൾ, ജനപ്രതിനിധികൾ, വ്യാപാരവ്യവസായ മേഖലയിലെ പ്രമുഖർ, ഹോട്ടൽ, റെസ്റ്റോറന്റ് റിസോർട്ട് ഉടമകൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

നിരന്തരമായി വയനാടിൻ്റെ വികസനം തടസ്സപ്പെടുത്തുന്ന ചുരത്തിലെ ബ്ലോക്കിന് ഉടനടി ശാശ്വത പരിഹാരം കണ്ടെത്താൻ ബന്ധപ്പെട്ട അധികാരികൾ തീരുമാനം എടുക്കണമെന്നും വാർത്ത സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. ജില്ലാ പ്രസിഡണ്ട് മുജീബ് ചുണ്ട, ജില്ല സെക്രട്ടറിവിജു മന്ന, ട്രഷറർ ഉമ്മർ പാരഡൈസ്, സംസ്ഥാന സെക്രട്ടറി അനീഷ് ബി നായർ, രക്ഷധികാരി അബ്‌ദുൽ റഹിമാൻ പ്രാണിയത്ത്, സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പർ ഗഫൂർ സാഗർ,ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് പോക്കു ന്യൂ ഫോം, സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പർ അസ്ലം ബാവ,സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പർ സുബൈർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *