August 19, 2026

കടുവയെ വെടിവെക്കുന്നതിനുള്ള ഉത്തരവിറങ്ങി 

0
Img 20250124 133107km9kllp
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട് പഞ്ചാര കൊല്ലിയിൽ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവച്ചു കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്ര സർക്കാരിന്റെ എസ് ഒ പി പ്രകാരം പ്രത്യേക സമിതി രൂപീകരിച്ചു കൊണ്ട് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു . ഈ സമിതി യോഗം ചേർന്ന് ശുപാർശ ചെയ്ത് കണക്കിലെടുത്ത് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആദ്യമായി കൂട് വച്ചോ മയക്കു വെടി വച്ചോ പിടിക്കാൻ ശ്രമിക്കും. അത് പരാജയപ്പെട്ടൽ ഉടൻ വെടി വച്ചു കൊല്ലാം എന്നാണ് എസ്‌ഒപി പ്രകാരം പുറപ്പെടുവിച്ച ഉത്തരവ്. എസ്ഒപി പ്രകാരമുള്ള മറ്റ് നടപടി ക്രമങ്ങൾ പാലിച്ച് തുടർ നടപടികൾ എടുത്ത് വരികയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *