May 28, 2026

പുതിയ തലമുറ സാമൂഹികപ്രതിബദ്ധതയുള്ളവരാകണം : മന്ത്രി ഒ.ആര്‍. കേളു 

0
20250126 120629
By ന്യൂസ് വയനാട് ബ്യൂറോ

വടുവന്‍ചാല്‍: പുതിയ തലമുറ സാമൂഹിക പ്രതിബദ്ധതയുള്ളവരായി വളരണമെന്ന് പട്ടികജാതി, പട്ടിക വർഗ്ഗ പിന്നാക്കക്ഷേമ വകുപ്പുമന്ത്രി ഒ.ആര്‍. കേളു പറഞ്ഞു. വടുവന്‍ചാല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ സംസ്ഥാനത്ത് ആദ്യമായി ഗോത്രവിദ്യാര്‍ത്ഥികള്‍ക്കായുള്ള ഡി.സി.എ കോഴ്സും സംസ്ഥാനതല സ്കൂൾ കലോത്സവത്തിലും, ശാസ്ത്രമേളയിലും കായികമേളയിലും മികച്ച പ്രകടനം നടത്തിയ പ്രതിഭകൾക്കുള്ള അനുമോദനയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നാളെ ഈ സമൂഹത്തെ നയിക്കേണ്ടവരാണ് ഇന്നത്തെ വിദ്യാര്‍ത്ഥികള്‍. അതു കൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ കഷ്ടപ്പെടുന്നവരുടെയും ദു:ഖിക്കുന്നവരുടെയും കണ്ണീരൊപ്പാന്‍ മനസ്സുള്ളവരാകണം. ത്യാഗം ചെയ്യാനുള്ള മനസ്സാണ് കുട്ടികള്‍ക്ക് വേണ്ടത്.മാതാപിതാക്കളെയും അധ്യാപകരെയും മുതിര്‍ന്നവരെയും ബഹുമാനിക്കാനും സ്നേഹിക്കാനും വിദ്യാര്‍ത്ഥികള്‍ക്കു കഴിയണം.ശാസ്ത്രം അതിവേഗം മുന്നേറുമ്പോഴും അന്ധവിശ്വാസം പൊടിതട്ടിയെടുക്കുന്ന വര്‍ത്തമാനകാല സാഹചര്യങ്ങളെ നേരിടാന്‍ പുതിയ തലമുറ മുന്നിട്ടിറങ്ങണം. വളര്‍ന്നുവരുന്ന കലാകാരന്മാരെയും സാഹിത്യകാരന്മാരെയും പ്രോത്സാഹിക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ടെന്നും കല സമൂഹനന്മക്കാകണമെന്നും മന്ത്രി പറഞ്ഞു.

 

അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്‍സത്ത്‍ അധ്യക്ഷത വഹിച്ചു.

ഡി.എഫ്.എ ജില്ലാ പ്രസിഡന്റ് കെ. റഫീഖ് മുഖ്യപ്രഭാഷണം നടത്തി.ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അസൈനാർ, ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീത വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എസ്. വിജയ, പ്രിൻസിപ്പല്‍ കെ.വി. മനോജ്, പി.ടി.എ. പ്രസിഡന്റ് എ. സുരേഷ് കുമാർ, എസ്.എം.സി. ചെയര്‍മാന്‍ കെ.ജെ ഷീജോ., എം.പി.ടി.എ പ്രസിഡന്റ് അയിഷ റസാഖ്, ടി.ബി. സെനു, എം.എസ്. അഞ്ജന, എ.എന്‍. രമേശന്‍, വി.വി. രാജന്‍, എ.പി. കുര്യാക്കോസ്, യു.ബാലന്‍‍, പി.എന്‍. മാധവന്‍, പി.എം. അബ്ദുള്‍ ഗഫൂര്‍, കെ.കെ.ബാബു, പി.കെ. സജീര്‍, ടി.ഡി. മാത്യു, എ.എം. ജോയി, വി.പി. ഖാദര്‍, പി.ജെ. വിന്‍സെന്റ്, പി.ജെ. ബിന്ദു, സക്കീര്‍ വലിയാട്ട്, രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. സ്കോൾ കേരള (സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്‍ഡ് ലൈഫ് ലോംഗ് എജ്യുക്കേഷന്‍ – കേരള)യുടെ നേതൃത്വത്തിലാണ് സ്കൂളില്‍ ഡി.സി.എ. കോഴ്സ് തുടങ്ങുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *