പുല്പള്ളിയിൽ വിദ്യാർഥി ദുരന്തം; എൻ.സി.സി. ക്യാമ്പിൽ പങ്കെടുക്കാൻ പോകുന്നവരെ ബസ്സിൽ നിന്ന് ഇറക്കിവിട്ടതായി പരാതി
പുല്പള്ളി: കൺസെഷൻ നൽകാനാവില്ലെന്ന് പറഞ്ഞ് സ്കൂൾ വിദ്യാർഥികളായ എൻ.സി.സി. കേഡറ്റുകളെ സ്വകാര്യ ബസ്സുകളിൽ നിന്നും യാത്രക്കിടെ ഇറക്കിവിട്ടു. ശനിയാഴ്ച രാവിലെ കല്ലുവയൽ ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന എൻ.സി.സി. ക്യാമ്പിൽ പങ്കെടുക്കുന്നതിനായി പുറപ്പെട്ട വിദ്യാർഥികളെയാണ് പാതിവഴിയിൽ ഇറക്കിവിട്ടതായി പരാതിയുള്ളത്.
രാവിലെ പുല്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും ബത്തേരിക്കുള്ള പ്രവാസി ബസ്സിൽ കയറിയ വിദ്യാർഥികളെ കൺസെഷൻ നൽകാനാവില്ലെന്ന് പറഞ്ഞ് കണ്ടക്‌ടർ വിജയ സ്കൂളിന് മുന്നിലെ സ്റ്റോപ്പിൽ ഇറക്കിവിടുകയായിരുന്നു. തുടർന്ന് പിന്നാലെ വന്ന സഹ്യാദ്രി ബസ്സിൽ വിദ്യാർഥികൾ കയറിയെങ്കിലും കൺസെഷൻ നൽകില്ലെന്ന് പറഞ്ഞ് താഴെയങ്ങാടിയിലെ ഉദയ തിയേറ്ററിന് സമീപം വീണ്ടും ഇറക്കിവിടുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു..





Leave a Reply