തിക്കോടി ബീച്ചിൽ മുങ്ങി മരിച്ചത് കൽപ്പറ്റയിലെ ജിമ്മിൽ നിന്നുള്ള വിനോദ യാത്രാ സംഘാംഗങ്ങൾ
കൽപ്പറ്റ: തിക്കോടി ബീച്ചിൽ
മുങ്ങി മരിച്ചത് കൽപ്പറ്റ ജിമ്മിൽ നിന്നുള്ള വിനോദ യാത്രാ സംഘാംഗങ്ങൾ. 26 പേരടങ്ങിയ കൽപ്പറ്റ ബോഡി ഷേപ്പ് ജിമ്മി ലെ നാല് പേർക്കാണ് ദാരുണാന്ത്യം
സി പി ഐ എം കല്‍പ്പറ്റ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയംഗം ബിനീഷ്(45), ജിം ട്രെയിനര്‍ തരുവണ ആറുവാള്‍ സ്വദേശിനി അനീസ (38), അമ്പിലേരി ഹരിതഗിരി സതീഷിന്റെ ഭാര്യ വാണി (39),
വെള്ളാരംകുന്ന് പൂളക്കുന്ന് സ്വദേശി ഫൈസല്‍ (42) എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ട ജിന്‍സി (27) കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. തിക്കോടി കല്ലകപ്പുറത്ത് കടപ്പുറത്ത് എത്തി കടലില്‍ ഇറങ്ങി കുളിക്കുന്നതിനിടെ പെട്ടെന്ന് അഞ്ച് പേര്‍ തിരയില്‍പ്പെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.





Leave a Reply