September 14, 2026

രാഷ്ട്രീയ ആരോപണങ്ങളെ നേരിടും ഡി.സി.സി

0
Img 20250127 184731
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:-ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി അപ്പച്ചനും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ക്കും എതിരെ സി.പി.എം നടത്തുന്ന അപവാദ പ്രചരണങ്ങളെ തള്ളി കളയുന്നതായി ഡി.സി.സി .കോൺഗ്രസ് നേതാക്കളെ വേട്ടയാടാൻ ഭരണത്തിനന്റെ തണലുപയോഗിച്ച് സി.പി.എം. ശ്രമിക്കുകയാണ്. കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിലൂടെ ഇടതു പക്ഷം എടുത്ത കള്ള കേസ് നിലനിൽക്കില്ല എന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്. കോൺഗ്രസ് നേതാക്കൾക്കെതിരെ നടക്കുന്ന പോലീസ് അന്വേഷണം സത്യസന്ധമായിട്ടാണ് മുന്നോട്ട് പോവുന്നതെങ്കിൽ അതുമായി പാർട്ടി സഹകരിക്കും എന്നും ഭരണത്തിന്റെ മറവിൽ സി.പി.എം. തയ്യാറാക്കുന്ന അജണ്ടക്കനുസരിച്ച് കോൺഗ്രസ് നേതാക്കളെ വേട്ടയാടാൻ ശ്രമിച്ചാൽ അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ഡി.സി.സി പ്രസിഡണ്ടിന്റെയും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. യുടെയും പിന്നിൽ ജില്ലയിലെ കോൺഗ്രസ്സ് പ്രവർത്തകർ ഒറ്റകെട്ടായി പിന്തുണ നൽകും. പതിറ്റാണ്ടുകളായി പൊതുജന മധ്യത്തിൽ പ്രവർത്തനം നടത്തുന്നവരാണ് ഡി.സി.സി പ്രസിഡണ്ടും എം.എൽ.എ. യും. വിജയേട്ടന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ അവർ നിരപരാധികളാണ്. എൻ.എം. വിജയൻന്റെ മരത്തോടെ പ്രതിസന്ധിയിലായ അദ്ദേഹത്തിന്റെ കുടുംബത്തോടോപ്പോം എന്നും പാർട്ടി ഉണ്ടാകുമെന്നും ഡി.സി.സി. ജനറൽ ബോഡി യോഗം അറിയിച്ചു.ഡി.സി.സി ഓഫീസിൽ ചേർന്ന യോഗം കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് ടി.എൻ. പ്രതാപൻ ഉദ്ഘടനം ചെയ്തു. അഡ്വ. ടി.സിദ്ധിഖ് എം.എൽ.എ, സണ്ണി ജോസഫ് എംഎൽഎ, ജമീല ആലിപ്പറ്റ, പി.കെ. ജയലക്ഷ്മി. കെ.എൽ. പൗലോസ്, പി.പി. ആലി, എൻ.കെ വർഗ്ഗീസ, ടി.ജെ. ഐസക്, സി.പി. വർഗ്ഗീസ്, വി.എ മജീദ്, കെ.വി. പോക്കർഹാജി, ഒ.വി. അപ്പച്ചൻ സംഷാദ് മരക്കാർ, , എം.എ. ജോസഫ്, എം.ജി. ബിജു എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *