അപ്പപാറ ഫോറസ്റ്റ് സ്റ്റേഷനും ഡബ്ല്യു.ടി.ഐ.യും സംയുക്തമായി വന്യജീവി വാരാഘോഷം സംഘടിപ്പിച്ചു
തിരുനെല്ലി: അപ്പപാറ ഫോറസ്റ്റ് സ്റ്റേഷന്റെയും ഡബ്ല്യു.ടി.ഐ.യുടെയും സംയുക്താഭിമുഖ്യത്തിൽ വന്യജീവി വാരാഘോഷം സംഘടിപ്പിച്ചു. തിരുനെല്ലി ഫോറസ്റ്റ് ഐ.ബി.യിൽ കുട്ടികൾക്കായി സംഘടിപ്പിച്ച പരിപാടി തിരുനെല്ലി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷർമിള ഉദ്ഘാടനം ചെയ്തു. അപ്പപാറ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജയേഷ് ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മാനന്തവാടി സോഷ്യൽ ഫോറസ്ട്രി ഹരിതസമിതി ചെയർമാൻ ടി.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കാർത്തിക് എസ്. സ്വാഗതവും കുമാരി വിനീത നന്ദിയും പറഞ്ഞു. സുജൻ എം.കെ., അനുരാഗ് വി.കെ., കുമാരി വി.കെ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പക്ഷിനിരീക്ഷണം, തുമ്പിനിരീക്ഷണം, സസ്യനിരീക്ഷണം, ലീഫ് ആർട്ട് തുടങ്ങിയ ഔട്ട്‌ഡോർ പരിപാടികൾ കുട്ടികൾക്ക് വേറിട്ട അനുഭവം സമ്മാനിച്ചു.




Leave a Reply