എം.ടി. അനുസ്മരണം നടത്തി
പനമരം: പഞ്ചായത്ത് ലൈബ്രറി നേതൃ സമിതിയുടേയും പനമരം ചേതന വായനശാലയുടേയും ആഭിമുഖ്യത്തിൽ എം.ടി. അനുസമരണം നടത്തി.ഇന്നലെ
2 മണിക്ക് പനമരം വിജയ അക്കാഡമിയിൽ ചേർന്ന എം.ടി. അനുസമരണ യോഗത്തിൽ ലൈബ്രറി നേതൃ സമിതി ചെയർമാൻ കെ.വി.സുരേന്ദ്രൻ ആദ്യക്ഷം വഹിച്ചു. ലൈബ്രറി സംസ്ഥാന കൗൺസിൽ അംഗം എം. സദാനന്ദൻ മാസ്റ്റർ ഉൽഘാടന പ്രഭാഷണം നടത്തി. ഡോ. ബാവ കെ. പാലുകന്ന് എം.ടി അനുസ്മരണ പ്രഭാഷണം നടത്തി.വായന മത്സരത്തിൽ വിജയിച്ച നെഹൽ ജ ബീൻ പാലുകുന്ന് എന്ന കുട്ടിക്ക് മൊമന്റ്o നൽകി 13-ാം വാർഡ് മെമ്പർ കെ.അജിത്ത് അനുമോദന പ്രസംഗം നടത്തി.യോഗത്തിൽ പി.കഞ്ഞികൃഷ്ണൻ സ്വാഗതവും പി.കെ.വിജയൻ നന്ദിയും പറഞ്ഞു.




Leave a Reply