July 30, 2026

എൻ എം വിജയന്റെയും മകന്റെയും ആത്മഹത്യ; സി പി ഐ എം മനുഷ്യ ചങ്ങല സംഘടപ്പിച്ചു

0
20250129 090619
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : എൻ എം വിജയന്റെയും -മകന്റെയും മരണത്തിൽ ആത്മഹത്യാ പ്രേരണക്കേസിൽ അറസ്റ്റിലായ എംഎൽഎ ഐ.സി. ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് ബത്തേരിയിൽ സിപിഎം വൻ പ്രതിഷേധം സംഘടിപ്പിച്ചു.എൻ എം വിജയന്റെ വീടിന് സമീപത്തെ മണിച്ചിറ ജംഗ്ഷനിൽ നിന്ന് ചുങ്കം ടാക്സി സ്റ്റാൻഡ് വരെ നീണ്ടു നിന്ന മനുഷ്യച്ചങ്ങലയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്, ജില്ലാ സെക്രട്ടറി കെ. റഫീഖ്, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.ബാങ്കിൽ ജോലി നിയമനത്തിൽ അഴിമതി നടത്തി വിജയനെയും മകനെയും ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് സിപിഎം ആരോപണം. ഇത്തരം ഗുരുതരമായ കുറ്റാരോപണങ്ങൾ നേരിടുന്ന എംഎൽഎക്ക് ഭരണത്തിൽ തുടരാൻ യാതൊരു ധാർമ്മികതയുമില്ലെന്ന് പാർട്ടി വാദിച്ചു.

 

പ്രത്യേക അന്വേഷണ സംഘം മൂന്ന് ദിവസം ബാലകൃഷ്ണനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു. കേരണിച്ചിറയിലെ വീട് റെയ്ഡ് ചെയ്തു. ബാങ്കിൽ നിന്ന് വിജയന്റെ മകനെ പിരിച്ചുവിട്ട് മറ്റൊരാൾക്ക് നിയമനം നൽകാൻ എംഎൽഎ നൽകിയ ശുപാർശ കത്ത് പുറത്തുവന്നു.

 

പ്രതിയായതോടൊപ്പം സത്യപ്രതിജ്ഞ ലംഘനവും നടത്തിയ എംഎൽഎ രാഷ്ട്രീയ ധാർമ്മികത പുലർത്തി രാജിവെക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പൊതുസമ്മേളനം എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. കെ. റഫീഖ് അധ്യക്ഷനായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *