May 28, 2026

കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ കണ്ട് കെ കെ ഷൈലജ 

0
20250129 182244
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കടുവയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ സന്ദർശിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ. ഇന്ന് രാവിലെ പത്തോടെയാണ് പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട്ടിലെത്തിയത്.

 

ദുഃഖസന്ദർഭത്തിൽ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തിയ കെ.കെ. ശൈലജ, രാധയുടെ ഭർത്താവ് അച്ചപ്പൻ, മകൻ അനിൽ, മകൾ അനീഷ എന്നിവരെയും കുടുംബാംഗങ്ങളേയും കണ്ട് എല്ലാ പിന്തുണയും അറിയിച്ചു.

 

വനനിയമങ്ങളും കേന്ദ്ര നിയമങ്ങളും തമ്മിലുള്ള പൊരുത്തക്കേട് വന്യമൃഗ പ്രതിരോധ പ്രവർത്തനങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് ശൈലജ ചൂണ്ടിക്കാട്ടി. കാട്ടിലിറങ്ങുന്ന അക്രമികളായ വന്യമൃഗങ്ങളെ ഉടനടി നിയന്ത്രിക്കുന്നതിനുള്ള കർശന നിയമങ്ങൾ ആവശ്യമാണെന്നും അവർ അഭിപ്രായപ്പെട്ടു.

 

കെ.കെ. ശൈലജയ്‌ക്കൊപ്പം സിപിഐഎം നേതാക്കളായ പി.വി. സഹദേവൻ, പി.ടി. ബിജു, ടി.കെ. പുഷ്‌പൻ, എ.കെ. റൈഷാദ്, വി.ആർ. പ്രവീജ്, സീമന്തിനി സുരേഷ്, ഉഷാ കേളു, ടി.എ. പാത്തുമ്മ എന്നിവരും എത്തിയിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *