May 7, 2026

യാത്രയയപ്പ് നൽകി

0
Img 20250131 141105
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :പോലീസ് സേനയിലെ സ്‌തുത്യർഹമായ സേവനത്തിനു ശേഷം 2025 ജനുവരി 31 ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രിയപ്പെട്ട സഹപ്രവർത്തകർ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിലെ എസ്.ഐ.അബ്ദുൾ ഖാദർ വി., ബത്തേരി ട്രാഫിക് യൂണിറ്റിലെ എസ്.ഐ മുഹമ്മദ് കുട്ടി പി, മേപ്പാടി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ പാർവതി വി എന്നിവർക്ക് കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ്റെയും, കേരളാ പോലീസ് അസോസിയേഷൻ്റെയും വയനാട് ജില്ലാ കമ്മറ്റികൾ സംയുക്തമായി യാത്രയയപ്പ് നൽകി.

കൽപറ്റ ജില്ലാ പോലീസ് സഹകരണ സംഘം ഹാളിൽ വെച്ച് ചേർന്ന യാത്രയയപ്പ് യോഗത്തിൽ വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ പി എസ് അവർകൾ ഉപഹാരം സമർപ്പിച്ചു സംസാരിച്ചു. അഡീഷണൽ പോലീസ് സൂപ്രണ്ട് ടി.എൻ. സജീവ്, കൽപ്പറ്റ ഡി.വൈ.എസ്.പി പി.ബിജുരാജ്, കെ.പി.ഒ.എ ജില്ല സെക്രട്ടറി പി.സി. സജീവ്, കെ.പി.എ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക് , പ്രസിഡണ്ട് ബിപിൻ സണ്ണി, ജോയിൻ്റ് സെക്രട്ടറി ശ്രീ.ജോർജ് നിറ്റസ്, ജില്ലയിലെ മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ, ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡണ്ട് കെ.എം. ശശിധരൻ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *