November 16, 2026

ഗോത്ര വിഭാഗകാര്‍ക്കായി ജില്ലയില്‍ പ്രത്യേക ട്രെയിനിങ് സെന്റര്‍ ആരംഭിക്കും: മന്ത്രി കെ.എ തുളസി

0
IMG-20261116-WA0182
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജില്ലയിലെ ഗോത്ര-പിന്നാക്ക വിഭാഗകാര്‍ക്കായി പ്രത്യേക ട്രെയിനിങ് സെന്റര്‍ ആരംഭിക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി. പിന്നാക്ക വിഭാഗങ്ങളിലെ യുവജനങ്ങള്‍ക്ക് തൊഴില്‍ സാധ്യതകള്‍ ഒരുക്കി പ്രാദേശികമായി ജോലി ചെയ്യാന്‍ പ്രപ്തരാക്കാന്‍ പരിശീലനം നല്‍കുകയാണ് പ്രത്യേക ട്രെയിനിങ് സെന്ററിലൂടെയെന്നും മന്ത്രി പറഞ്ഞു. മൊബൈല്‍ റിപ്പയറിങ്, ഇലക്ട്രിക്കല്‍, വെല്‍ഡിങ്, ബൈന്റിങ് തുടങ്ങിയ കോഴ്സുകളില്‍ താമസിപ്പിച്ച് പരിശീലനം നല്‍കി സ്വയം തൊഴില്‍ കണ്ടെത്താന്‍ പ്രാപ്തരാക്കും. പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പിന്റെ വികസന പദ്ധതികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന ഉപ പദ്ധതികളുടെയും പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ പ്ലസ് വണ്‍, പ്ലസ് ടു കോഴ്സുകള്‍ക്കായി ട്യൂഷന്‍ ടീച്ചര്‍മാരെ നിയമിക്കുന്നത് അടിയന്തരമായി പരിഗണിക്കും. മെന്റര്‍ ടീച്ചര്‍മാരുടെ നിയമന കാര്യത്തിന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടില്ലന്നും മന്ത്രി പറഞ്ഞു. ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക മൊഴി രേഖപ്പെടുത്തി പരിഹാരം കാണുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയ്ക്ക് പ്രത്യേക പരിഗണന നല്‍കി പട്ടികവര്‍ഗ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍, ഭവന നിര്‍മ്മാണ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധപുലര്‍ത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭവന നിര്‍മ്മാണ പദ്ധതിയുടെ ആദ്യ ഗഡു ഡിസംബറിലും രണ്ടാം ഗഡു ഫെബ്രുവരിയോടെയും നല്‍കും. അനുവദിച്ച തുക കൃത്യമായി വിനിയോഗിക്കുന്നതിന് വിവിധ വകുപ്പുകളുടെ സംയോജിത ഇടപെടല്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *