രാഘവൻ മാസ്റ്റർ അനുസ്മരണം നടത്തി
പുൽപ്പള്ളി:വയനാടിന്റെ സമഗ്രപുരോഗതിയ്ക്ക് ഈടുറ്റ സംഭാവനകൾ നല്കിയ നേതാവാണ് മുൻ എംഎൽഎ
കെ.രാഘവൻ മാസ്റ്ററു യെന്ന് കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ.കെ.ഏബ്രഹാം .
ഗോത്രവർഗ്ഗ സമൂഹ ത്തിൽ നിന്നും കടന്നുവന്ന്
പൊതു സമൂഹത്തിന്റെ ആദരവ് നേടിയെടുത്തു. സംശുദ്ധമായ വ്യക്തി ജീവിതവും പൊതുജീവിതവുമായിരുന്നു രാഘവൻ മാസ്റ്ററുടെ മുഖമുദ്ര.
കക്ഷിരാഷ്ടീയ ഭേദമന്യേ എല്ലാ പൊതു പ്രവർത്തകർക്കും മാതൃകയാക്കാവുന്ന
വ്യക്തിത്വമാണ് രാഘവൻ മാസ്റ്റർ എന്ന് അദ്ദേഹം പറഞ്ഞു. കെ.രാഘവൻ മാസ്റ്ററുടെ 29ാം ചരമവാർഷികത്തോട് അനുബന്ധിച്ച് കാര്യം പാതിയിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസ്സാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ
ഡോ: പ്രഭാകരൻ
അദ്ധ്യക്ഷത വഹിച്ചു.
രാധാ രാഘവൻ ,മുൻ എംഎൽഎ വി.എം. പൗലോസ്,
ബേബി സുകുമാരൻ മാസ്റ്റർ,
മനോജ് മാത്യു കടുപ്പിൽ ,അർജുൻ രാഘവൻ ,ശിവരാമൻ കാര്യമ്പാതി എന്നിവർ പ്രസംഗിച്ചു. അനുസ്മരണത്തോട് അനുബന്ധിച്ച് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചർനയും നടത്തി.





Leave a Reply