കല്ലുപാടി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവo കൊടിയേറി.
കല്ലുപാടി:- കല്ലുപാടി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തിന് കണ്ണൻ ശാന്തി കൊടിയേറ്റം നടത്തി.ക്ഷേത്രം തന്ത്രിയുടെ ചുമതലയുള്ള കണ്ണൻശാന്തിയും ക്ഷേത്രം മേൽശാന്തി സുജിത് ശർമയും ചേർന്ന് താന്ത്രിക കർമങ്ങൾ നടത്തി .കൊടിയും ,കൊടിക്കയറും സമർപ്പിച്ചത് ശ്രീ മാതാ ഭാർഗവി വേലായുധൻ.അഷ്ടബന്ധ നവീകരണ കലശവും, ധ്വജ പ്രതിഷ്ഠയും നടത്തിയതിനു ശേഷം ആദ്യമായി നടത്തുന്ന ഉത്സവാരംഭത്തിന് ധാരാളം ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചേർന്നു .ചടങ്ങുകൾക്ക് ക്ഷേത്രം പ്രസിഡന്റ് കെ. ആർ. കൃഷ്ണൻ ,രക്ഷാധികാരി വി .കെ. ഗോപി,ഡോക്ടർ പി .എം. എൻ. ദാസ് ,വി .വി. സുരേഷ് ,രജീഷ് മണവാട്ടി ,കെ. എൻ. മോഹനൻ ,കെ. കെ.സുകുമാരൻ ,സൗമിനി ശിവാനന്ദൻ , മിനി രാജു, രമണി ടീച്ചർ ,ഇ. ഡി .സദാനന്ദൻ ,ടി. എൻ. പ്രകാശൻ ,കിഷോർ .കെ .കെ ,നിഖിൽ കെ. എം ,അനീഷ് കീഴാനിക്കൽ , ഒ.എം. സാബു തുടങ്ങിയവർ നേതൃത്വം നൽകി .ദീപാരാധന, അത്താഴപൂജ ശേഷം നടയടച്ചു.





Leave a Reply