August 20, 2026

സ്‌കൂട്ടറില്‍  കടത്തുകയായിരുന്ന  എം.ഡി.എം.എ പിടികൂടി

0
Img 20250225 141835
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ പിടികൂടി. മലപ്പുറം, കരിപ്പൂര്‍, വട്ടപ്പറമ്പില്‍, മുഹമ്മദ് രജീബ്(25) നെയാണ് ബത്തേരി പോലീസും ലഹരി വിരുദ്ധ സ്‌ക്വാഡും പിടികൂടിയത്. ഇന്നലെ ഉച്ചയോടെ തകരപ്പാടി പോലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. 0.30 ഗ്രാം എം.ഡി.എം.എ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. ബത്തേരി എസ്.ഐ ഒ.കെ രാംദാസ്, എസ്.സി.പി.ഒ മാരായ സി. ഷൈജു, ബി.എസ്. വരുണ്‍, സ്മിജു, സി.പി.ഒ ഹനീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *