കാട്ടാന ശല്യം രൂക്ഷം; വള്ളുവാടി, ഓടപ്പള്ളം നിവാസികള്‍ ഭീതിയില്‍
ബത്തേരി:വള്ളുവാടി,ഓടപ്പള്ളം പ്രദേശങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമായതോടെ ജനങ്ങള്‍ ഭീതിയില്‍.കഴിഞ്ഞ ദിവസം കാട്ടാന വ്യാപക നാശനഷ്ടമാണ് ഈ പ്രദേശങ്ങളില്‍ വരുത്തിയത്.ഹരിദാസ്,പടിക്കാട്ടില്‍ ചാക്കോ എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാന നാശനഷ്ടങ്ങള്‍ വരുത്തിയത്.തെങ്ങ്,കാപ്പി,വാഴ തുടങ്ങിയ വിളകളാണ് കാട്ടാന നശിപ്പിച്ചത്.കാട്ടാന ശല്യം കാരണം പ്രദേശവാസികള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണുള്ളത്. കാട്ടാന ശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വനത്തില്‍ വരള്‍ച്ച രൂക്ഷമായതോടെ അതിര്‍ത്തിയിലെ കിടങ്ങുകളും ഫെന്‍സിംഗുകളും മറികടന്ന് കാട്ടാനകള്‍ വൈകുന്നേരങ്ങളില്‍ തന്നെ പച്ചപ്പുള്ള കൃഷിയിടങ്ങളിലേക്ക് എത്തുന്നു. വനാതിര്‍ത്തികളില്‍ മതിയായ പ്രതിരോധ സംവിധാനങ്ങള്‍ ഇല്ലാത്തതും വനം വകുപ്പിന്റെ ഉദാസീനതയുമാണ് കാട്ടാന ശല്യം രൂക്ഷമാകാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.





Leave a Reply