May 8, 2026

മുണ്ടക്കൈ ദുരന്തം:എംഎല്‍എ കേന്ദ്ര  അവഗണനയെ വെള്ളപൂശുന്നു:  എല്‍ഡിഎഫ്

0
Img 20250303 Wa0059
By ന്യൂസ് വയനാട് ബ്യൂറോ

 

 

കല്‍പ്പറ്റ:മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണനയെ വെള്ളപൂശാനുള്ള ശ്രമമാണ് ടി സിദ്ദിഖ് എംഎല്‍എ നടത്തുന്നതെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി.കേന്ദ്രത്തിനെതിരെ യോജിച്ച പോരാട്ടം അനിവാര്യമായ ഘട്ടത്തില്‍ ദുരന്തബാധിതരെ ചേര്‍ത്തണയ്ക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ സമരം തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ പരിഹാസ്യമാണെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി പറഞ്ഞു. ഡി രാജന്‍ അധ്യക്ഷനായി. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍, കെ റഫീഖ്, ഇ ജെ ബാബു, കെ ജെ ദേവസ്യ, കുര്യാക്കോസ് മുള്ളമട, സി എം ശിവരാമന്‍, സണ്ണിമാത്യു എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *