May 8, 2026

പശുക്കിടാവിനെ  കടുവ ആക്രമിച്ചു

0
Img 20250303 175427
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി കോട്ടിയൂരില്‍ വയലില്‍ മേയാന്‍ വിട്ട പശുക്കിടാവിനെ കടുവ ആക്രമിച്ചു. ഇന്ന് രാവിലെ പത്തരയോടെയാണ് കുതിരക്കോട് സ്വദേശിയായ നാഗേഷിന്റെ ഒരു മാസം പ്രായമായ പശുക്കിടാവിനെ കടുവ ആക്രമിച്ചത്. പിന്നീട് സമീപത്തെ വനത്തില്‍ നിന്ന് പാതി ഭക്ഷിച്ച നിലയില്‍ ജഢം കണ്ടെത്തി.കടുവയുടെ ആക്രമണമുണ്ടായതോടെ ഭീതിയിലായിക്കുകയാണ് നാട്ടുകാര്‍. സംഭവത്തെ തുടര്‍ന്ന് വനം വകുപ്പ് സംഘം സ്ഥലത്തെത്തി വിശദമായ നിരീക്ഷണം നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *