ബെവ്കോ സി എം ഡി (സി എം ഡി )യുടെ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തണം: ഐ എൻ ടി യു സി ജില്ലാ കമ്മിറ്റി
കൽപ്പറ്റ: ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ ഐ എൻ ടി യു സി വയനാട് ജില്ലാ കമ്മിറ്റി കൺവെൻഷൻ ബെവ്കോ സി എം ഡി അർഷിത അട്ടല്ലൂരി നടപ്പിലാക്കുന്ന പരിഷ്ക്കാരങ്ങൾ ഇപ്പോൾ തന്നെ ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് ഏറെ പ്രയാസകരമാവുമെന്ന് അമ്പലവയലിൽ നടന്ന യൂണിയന്റെ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. തൊഴിലാളി യൂണിയനുകളോട് ആലോചിക്കാതെ മാനേജ്മെന്റിൽ മാത്രം ചർച്ച ചെയ്ത് എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കാനാവില്ല. ഒന്നാം തിയതിയിലെ ഡ്രൈഡേ എടുത്തു കളയാനുള്ള തീരുമാനം പിൻവലിക്കുക, ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കാനുള്ള തീരുമാനം പിൻവലിക്കുക, ഷോപ്പുകളിൽ സെക്യൂരിറ്റി സംവിധാനം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും കൺവെൻഷൻ മുന്നോട്ട് വെച്ചു.ജില്ലാ കൺവെൻഷൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് പി.പി. ആലി മുഖ്യാതിഥിയായിരുന്നു യൂണിയൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സബീഷ് കുന്നങ്ങോത്ത് മുഖ്യപ്രഭാഷണം നടത്തി. കെ പ്രഹ്ളാദൻ ,ജിജോ ജോസഫ് .ആന്റണി ഈനാശു , ടീന ജോൺ , യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി അരുൺ ദേവ്, യൂണിയൻ സംസ്ഥാന സെക്രട്ടറി പ്രബീഷ്, യൂണിയൻ ജില്ലാ പ്രസിഡന്റ് പി.സുനിൽ, ജില്ലാ സെക്രട്ടറി വി.ജി. അനീഷ് , വി.ജി. നിഷ തുടങ്ങിയവർ സംസാരിച്ചു.ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ ഐ എൻ ടി യു സി വയനാട് ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. ആന്റെണി ഈനാശു പ്രസിഡന്റൊയും, വി.ജി. അനീഷ് ജനറൽ സെക്രട്ടറിയായും .ജിജോ ജോസഫ് വൈസ് പ്രസിഡന്റൊയും, എ.എം.സിന്ധു ജോയിന്റ് സെക്രട്ടറിയായും, ആന്റെണി ടി റ്റി ഡോണി ട്രഷററായും , എക്സിക്യുട്ടീവ് മെമ്പർമാരായി കെ.എ. അനീഷ്, വി.ജി. ആദർശ് , ദീപ സന്തോഷ്, ടി.ജെ. മത്തായി എന്നിവരെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളായി പി. സുനിൽ .എം .ടീന ജോൺ എന്നിവരെയും തെരഞ്ഞെടുത്തു.





Leave a Reply