കണ്ണൂർ യൂണിവേഴ്സിറ്റി കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം നേടി ആശ ജോസഫ്
മാനന്തവാടി:കണ്ണൂർ എസ്.എൻ കോളേജിൽ നടന്ന കണ്ണൂർ യൂണിവേഴ്സിറ്റി കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം നേടി മാനന്തവാടി ഗവൺമെൻ്റ് കോളേജിലെ വിദ്യാർത്ഥിനി ആശാ ജോസഫ്. ഇരുത്തിക്കാൽ ഇനത്തിൽ സ്വർണ്ണമെഡലും തിരിച്ചുകാൽ ഇനത്തിൽ വെള്ളി മെഡലുമാണ് ആശ കരസ്ഥമാക്കിയത്.
മാനന്തവാടി കല്ലോടി വടക്കൻ വീട്ടിൽ ജോസഫ് വി.ടി, ഫിലോമിന ജോസഫ് എന്നിവർ നേതൃത്വം നൽകി. മാനന്തവാടി ഗവൺമെൻ്റ് കോളേജിലെ മൂന്നാം വർഷ ബി.എസ്.സി ഫിസിക്സ് വിദ്യാർത്ഥിനിയാണ് ആശ. കടത്താനാട് ചേക്കോർ കളരി സംഘത്തിലെ ഗുരുക്കൾ ജെയിൻ മാത്യുവിൻ്റെ കീഴിലാണ് ആശ കളരിപ്പയറ്റ് പരിശീലനം നടത്തുന്നത്. കോളേജ് കായിക അധ്യാപകൻ ഡോ. കെ.സി ജംഷാദാണ്.





Leave a Reply