July 14, 2026

സർക്കാർ ഓഫീസുകളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: എൻ.ജി.ഒ സംഘ്

0
Img 20250307 193043
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :സർക്കാർ ഓഫീസുകളിൽ സ്ത്രീ സുരക്ഷയും സ്ത്രീ സൗഹൃദവും ഉറപ്പാക്കണമെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. എൻ.ജി.ഒ സംഘ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ജില്ലാ കൗൺസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സർവ്വീസ് മേഖല രാഷ്ട്രീയ അതിപ്രസരത്തിന്റെ പിടിയിലാണെന്നും സംഘടനാ നേതാക്കൾ ഭരണ സ്വാധീനം ഉപയോഗിച്ച് ജീവനക്കാരെ പീഡിപ്പിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നുവെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ഓഫീസ് മേധാവികളെക്കാൾ ഓഫീസ് നിയന്ത്രിക്കുന്ന സൂപ്പർ പവർ ആയി ഇത്തരം ആളുകൾ പ്രവർത്തിക്കുന്നു. വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ അടുത്തിടെ ഉണ്ടായ സംഭവം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ജില്ലയിലെ സർക്കാർ ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സുകളുടെ എണ്ണം വർദ്ധിപ്പിക്കുക, ജില്ലാ ആസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന കാന്റീൻ ഉടൻ തുറന്നു പ്രവർത്തിപ്പിക്കുക, വാളാട് പി.എച്ച്.സിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുക, അഞ്ചാംമൈലിൽ പ്രവർത്തിച്ചുവരുന്ന ആർ.ടി.ഒ ഓഫീസ് മാനന്തവാടി മിനി സിവിൽ സ്റ്റേഷൻ പരിധിയിലേക്ക് മാറ്റുക, ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയം മാനന്തവാടിയിൽ തന്നെ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ കൗൺസിൽ മുന്നോട്ടുവെച്ചു.

 

ജില്ലാ പ്രസിഡന്റ് കെ. ഭാസ്‌കരൻ അധ്യക്ഷത വഹിച്ച കൗൺസിലിൽ ജില്ലാ സെക്രട്ടറി വി.പി. ബ്രിജേഷ്, സംസ്ഥാന സമിതി അംഗം എം.കെ. പ്രസാദ്, ജില്ലാ ട്രഷറർ എം.ആർ. സുധി, കെ.എൻ. നിധീഷ്, എസ്.സി. ദീപു എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *