May 7, 2026

പൊടിക്കളം ശ്രീ കുരുംബ ഭഗവതി ക്ഷേത്ര തിറ മഹോത്സവം മാര്‍ച്ച് 9 മുതല്‍ 13

0
Sfafd
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: എടവക അമ്പലവയല്‍ പൊടിക്കളം ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന തിറ മഹോത്സവം മാര്‍ച്ച് 9 മുതല്‍ 13 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി പെരികമന നാടുകാണി ഇല്ലത്ത് കൃഷ്ണന്‍ എമ്പ്രാന്തിരി, ക്ഷേത്രം മേല്‍ശാന്തി വടക്കെ കോറമംഗലം കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.വാര്‍ത്താ സമ്മേളനത്തില്‍ പ്രസി: സി കെ അനന്ത റാം, സെക്ര: പുനത്തില്‍ രാജന്‍, പി ചക്രപാണി എന്നിവര്‍ സംബന്ധിച്ചു.

മാര്‍ച്ച് 9ന് രാവിലെ 9 മണിക്ക് പൊടിക്കളത്തില്‍ കൊടിയേറ്റം നടത്തുന്ന തൊടെ തിറമഹോത്സവത്തിന് തുടക്കം കുറിക്കും.10 ന് ഗണപതി ഹോമം, ഉഷപൂജ, പ്രാദേശിക കലാ പരിപാടികള്‍, നാടന്‍പാട്ട്, 11 ന് രാവിലെ 9 മണിക്ക് പൊടിക്കളത്തില്‍ നിന്ന് നേര്‍ച്ചയെടുപ്പിന് പുറപ്പെടല്‍, രാത്രി 8 മണിക്ക് താലപൊലി വരവ്, വിറക് വരവ്, പൊടിക്കളത്തില്‍ നിന്നും വസൂരി മാല,നികല്‍, എന്നിവയുടെ വെള്ളാട്ടോട് കൂടി, ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, 12 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇളനീര്‍ വരവ്, പൊടിക്കളത്തില്‍ നിന്ന് തണ്ടാന്‍ വരവ്, തുടര്‍ന്ന് വിവിധ തിറകള്‍, 13 ന് രാവിലെ വസൂരി മാല ,പൊടിക്കളത്തിലേക്ക് തിരിച്ചെഴുന്നള്ളത്, ഗുരുസി അര്‍പ്പണം, എല്ലാ ദിവസവും അന്നദാനവും ഉണ്ടാകും.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *