September 17, 2026

സ്പാർക്ക് സി യു ഇ ടി ഹെൽപ്‌ ഡെസ്കിന് തുടക്കമായി  

0
Img 20250308 wa0096
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : അഡ്വ. സിദ്ദിഖ് എം എൽ എയുടെ സ്പാർക് സി യു ഇ ടി ഹെൽപ് ഡെസ്കിൻ തുടക്കമായി .ഈ സമഗ്ര വിദ്യാഭ്യാസ പദ്ധതി വിദ്യാർത്ഥികളെ കേന്ദ്ര സർവകലാശാലകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ്.സംയോജിത ബിരുദ- ബിരുദാന്തര കോഴ്‌സുകൾ, അഗ്രികൾച്ചർ, മെഡിക്കൽ എൻജിനീയറിങ് കോഴ്‌സുകളുടെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി സംഘടിപ്പിക്കുന്ന അഖിലേന്ത്യ പരീക്ഷയാണ് കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്. ഈ പദ്ധതിയിലൂടെ കൽപറ്റയിലെ വിദ്യാർത്ഥികൾക്ക് സെൻട്രൽ യൂണിവേഴ്സിറ്റികളിൽ ജോയിൻ ചെയ്യാനുള്ള എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് അഡ്വ. ടിദ്ദിഖ് എം എൽ എ അറിയിച്ചു.

 

 സ്പാർക് സി യു ഇ ടി ഗ്രൂപ്പിലേക്ക് ജോയിൻ ചെയ്യുവാനും പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് സംശയ ദുരീകരണവുമായി 9400136520 എന്ന ഹെൽപ്പ് ഡെസ്ക് നമ്പറിലേക്ക് ബന്ധപ്പെടാവുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *