July 15, 2026

അങ്ങ് കാശ്മീരിലെ കുങ്കുമ കൃഷി ഇതാ കേരളത്തിലൊരു വീട്ടിലെ മട്ടുപ്പാവില്‍

0
Asgfdaf
By ന്യൂസ് വയനാട് ബ്യൂറോ

 

സുല്‍ത്താന്‍ ബത്തേരി മലയവയല്‍ സ്വദേശി എസ്.ശേഷാദ്രിയുടെ വിട്ടിലെ മട്ടുപ്പാവിലാണ് സമൃദ്ധമായി വളരുന്ന കുങ്കുമ കൃഷിയുള്ളത്.കേരളത്തില്‍ ആദ്യമായിട്ടാണ് കുങ്കുമ കൃഷി ചെയ്യുന്നത്.കാശ്മീരിലെ പാംപൂരിലുള്ള കാലവസ്ഥ വീട്ടിലെ റൂമിനുള്ളില്‍ കൃത്രിമമായി കുങ്കുമകൃഷിക്ക് അനുകൂലമാക്കി മാറ്റിയാണ് ശേഷാദ്രി നാനൂറ് കിലോ കുങ്കുമപ്പൂക്കൃഷി ചെയ്ത് കാര്‍ഷിക രംഗത്ത് വലിയ മൂന്നേറ്റം നടത്തിയത്. പാംപൂരിലെ കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുടെ ചാര്‍ട്ട് തയ്യാറാക്കി അതിനനുസരിച്ച് ഓരോ മാസവും ഈര്‍പ്പവും ചൂടുമെല്ലാം മുരിക്കകത്ത് ക്രമീകരിച്ചു.
നൂതനമായ എന്തെങ്കിലും സംരംഭം എന്ന ആഗ്രഹമാണ് എന്‍ജിനീയറായ ശേഷാദ്രിയെ കുങ്കുമ പൂ കൃഷിയിലേക്ക് എത്തിച്ചത്.

കേരളത്തിലെ കാലാവസ്ഥയില്‍ വളരുന്നതോ പൂവിടുന്നതോ അല്ലെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുങ്കുമം കൃഷി ചെയ്യുന്നുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആത്മവിശ്വാസമേറി. കാശ്മീരില്‍ ഏറ്റവും കൂടുതല്‍ കുങ്കുമം കൃഷി ചെയ്യുന്ന പാംപൂരിലെ കാലാവസ്ഥയെയും അതിനന്റെ വ്യതിയാനത്തെയും കുറിച്ച് പഠിക്കുകയും ചൂടും തണുപ്പും ഈര്‍പ്പവുമെല്ലാം ആ കാലാവസ്ഥക്കനുസരിച്ച് കൃത്രിമായി സംവിധാനിക്കുന്നതിനുള്ള യന്ത്രങ്ങളടക്കം റൂമില്‍ ഒരുക്കുകയും ചെയ്തു.
കൃത്രിമ അന്തരീക്ഷമൊരുക്കി കുങ്കുപ്പൂക്കൃഷി ചെയ്യുന്ന പുനെയിലെ ഒരാളെ പരിചയപ്പെട്ടതോടെയാണ് അത്തരത്തില്‍ കാശ്മീരിനന്റെ കാലാവസ്ഥ ഇവിടെയും കൃത്രിമായി സൃഷ്ടിച്ച് കുങ്കുമം കൃഷി ചെയ്യാനുള്ള ആലോചന സജീവമായത്. തുടര്‍ന്ന് അദ്ദേഹത്തിന്റേതടക്കം വിവിധ കൃഷി ഇടങ്ങള്‍ സന്ദര്‍ശിച്ചു ഗഹനമായി പഠിച്ച ശേഷം സംരംഭവുമായി മുന്‍പോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് വീടിനന്റെ മട്ടുപ്പാവില്‍ പ്രത്യേക റൂം സജ്ജീകരിക്കുന്നത്. പൂ വിരിഞ്ഞ ശേഷം അതിനന്റെ മധ്യത്തിലായി നൂല് പോലെ വിരിയുന്ന മൂന്ന് നാരുകളാണ് കുങ്കുമം. ഇതിനന്റെ വിളവെടുപ്പെല്ലാം പ്രത്യേക രീതിയിലാണ്. 150 പൂവില്‍ നിന്നാണ് ഉണങ്ങിയാലുള്ള ഒരു ഗ്രാം കുങ്കുമം ലഭിക്കുക. ഒരു വിത്ത്(ബള്‍ബ്)തന്നെ ഏഴു തവണ വരെ കൃഷിക്ക് ഉപയോഗിക്കാമെന്ന് ശേഷാദ്രി പറയുന്നു. അതായത് ഒരു വിത്തില്‍ നിന്ന് 7 തവണ വരെ കൃഷി നടത്താനാകും. രണ്ടര ലക്ഷം രൂപ ചെലവഴിച്ച് പുറത്തു നിന്നുള്ള ചൂടോ ഈര്‍പ്പമോ തണുപ്പോ അകത്തേക്ക് പ്രവേശിക്കാത്ത രീതിയില്‍ നിര്‍മിച്ച മുറി സില്‍വര്‍ കോട്ടിങ് നടത്തിയാണ് ഒരുക്കിയത്. കാശ്മീരില്‍ നിന്ന് എത്തിച്ച 400 കിലോ കുങ്കുമ തൈകള്‍ ഏഴു തട്ടുകളിലായി പ്രത്യേക പാത്രത്തിലാണ് സജ്ജമാക്കിയത്. മണ്ണും വെള്ളവും ആവശ്യമില്ലാത്ത രീതിയില്‍ ഈര്‍പ്പമടക്കം ക്രമീകരിച്ച് പ്രകാശത്തിനും മറ്റും പ്രത്യേക സംവിധാനങ്ങളരൊക്കി നാലുമാസം കൊണ്ടാണ് കുങ്കുമ കൃഷി മട്ടുപ്പാവില്‍ നടത്തിയത്. ആഗസ്തിനും ഡിസംബറിനും ഇടയിലുള്ള സമയമാണ് ശേഷാദ്രി കൃഷിക്കായി തെരഞ്ഞെടുത്തത്.
ഒറ്റ കൃഷിയില്‍ ഒരു വിത്തില്‍ ചിലപ്പോള്‍ രണ്ടും മൂന്നും പൂക്കള്‍ വിരിയും. കുങ്കുമ നൂലിന് പുറമെ വയലറ്റ് നിറത്തിലുള്ള ചെടിയുടെ പൂക്കള്‍ സുഗന്ധ ദ്രവ്യങ്ങള്‍ നിര്‍മിക്കാനും മറ്റും ഉപയോഗിക്കുന്നുണ്ട്. പ്രത്യേക മുറിയുണ്ടാക്കി കൃത്രിമ കാലവസ്ഥ സൃഷ്ടിച്ച് കുങ്കുമം കൃഷി ചെയ്യുന്നതിലൂടെ ബാക്ടീരികളുടേയും ഫങ്കസുകളുടേയും ആക്രമണം തടയാനും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വിള നാശം ഉണ്ടാവാതിരിക്കാനും വഴിയൊരുക്കും. പദ്യാന വീട്ടില്‍ ശിവകുമാറിനന്റെയും സര്‍വ മംഗലത്തിനന്റെയും മകനായ 33 കാരനായ ശേഷാദ്രി 2014 ല്‍ എന്‍ജിനീയറിങ് പാസായ ശേഷം ഒമ്പതു വര്‍ഷത്തെ മികച്ച ജോലി മതിയാക്കിയാണ് കുങ്കുമ കൃഷിയിലേക്ക് തിരിഞ്ഞത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *