May 7, 2026

വനമേഖലയിലെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും ഐ.സി ബാലകൃണന്‍ എം എല്‍ എ

0
Fjfhkjh
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി:മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന്റെ ഭാഗമായി മനുഷ്യ വന്യജീവി സംഘര്‍ഷം കൂടുതലായ ബത്തേരി നിയോജക മണ്ഡലത്തിലെ സൗത്ത് വയനാട് ഡിവിഷന്‍ ചെതലയം റെയിഞ്ചില്‍ തൂക്കുവേലികള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്.ഇതിന്റെ ഭാഗമായി വനാതിര്‍ത്ഥികളില്‍ തൂക്കുവേലികള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ അടിയന്തിരമായി നടന്നുവരികയാണ്.
ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു നിര്‍മിക്കുന്ന 5.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേളമംഗലം-അല്ലിയാങ്കല്‍ ഫെന്‍സിങ് പ്രവര്‍ത്തി ടെന്‍ഡര്‍ ചെയ്തിട്ടുണ്ടെന്നും എം എല്‍ എ അറിയിച്ചു.

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട കുറിച്ചിപ്പറ്റ- ചണ്ണക്കൊല്ലി 5.25കി.മീ, ചണ്ണക്കൊല്ലി -കാപ്പിക്കുന്നു 4.25 കി.മീ, കാപ്പിക്കുന്നു-കാര്യംപാതി 3.25 കി.മീ, പാത്രമൂല-കക്കോടന്‍ ബ്ലോക്ക് 3.27 കി.മീ, കോമ്മഞ്ചേരി-സുബ്രമണ്യന്‍ കൊല്ലി -3.5 കി.മീ(ആകെ 19.52 കി.മീ) എന്നീ പ്രവര്‍ത്തികളുടെ ടെന്‍ഡര്‍ ഈ മാസം 10.03.2025 ന് തുറക്കും,
നബാര്‍ഡ് ട്രാന്‍ഷേ 29 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മൂന്നാനക്കുഴി മച്ചാന്‍ -ഓര്‍ക്കടവ് 5.0 കി.മീ, മാതമംഗലം- വട്ടപ്പാടി 3കി.മീ, ചീയമ്പം 73-ആനപന്തി കോളനി 5 കി.മീ, പാമ്പ്ര- വാറച്ചന്‍കുന്ന് 5.0 കി.മീ (ആകെ 18 കി.മീ) എന്നീ പ്രവര്‍ത്തികള്‍ ടെന്‍ഡര്‍ എടുത്തു കഴിഞ്ഞു. പദ്ധതി പ്രദേശത്തെ മരം മുറിച്ചു മാറ്റുന്നതോടെ കരാറുകാരന്‍ പ്രവര്‍ത്തി ആരംഭിക്കും. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയ വിലങ്ങാടി മച്ചിമൂല 2.1 കി.മീ, മച്ചിമൂല -പന്നിക്കല്‍ 5.1 കി.മീ എന്നീ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. കൃഷി വകുപ്പിന്റെ ആര്‍.കെ.വി.വൈ പദ്ധതിയില്‍ ഉള്‍പ്പെട്ട മൈലാടി-പാലന്‍ചോല 1.5 കി.മീ മാന്തടം-കേളമംഗലം 1.5 കി.മീ, കാരീരി-പുഴമൂല 5.0 കി.മീ(ആകെ 8കി.മീ) പദ്ധതി ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി പ്രവൃത്തി ഉടന്‍ ആരംഭിക്കുകയാണെന്നും എം എല്‍ എ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *