July 28, 2026

ബത്തേരി നഗരസഭാ തലത്തില്‍ വിദ്യാഭ്യാസ സമിതി രൂപീകരിച്ചു

0
jghj

 

ബത്തേരി: പൊതുവിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനായി സമയബന്ധിതമായി സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടപ്പാക്കുമെന്ന് ബത്തേരി നഗരസഭ വിദ്യാഭ്യാസ സമിതി തീരുമാനിച്ചു.ചെയര്‍മാന്‍ ടി.കെ. രമേഷ് ഉദ്ഘാടനം നിര്‍വഹിച്ചു.വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടോം ജാസിന്റെ അധ്യക്ഷനായി. ഡയറ്റ് പ്രിന്‍സിപ്പാള്‍ സെബാസ്റ്റ്യന്‍ കെ.എം. മുഖ്യപ്രഭാഷണം നടത്തി. ബത്തേരി എ.ഇ.ഒ. ഷിജിത ബി.ജ. മുനിസിപ്പല്‍ തല വിദ്യാഭ്യാസ സമിതിയുടെ ഘടനയും പ്രവര്‍ത്തനരൂപരേഖയും അവതരിപ്പിച്ചു. ബി.പി.സി. രാജന്‍ ടി. ചര്‍ച്ചകള്‍ ക്രോഡീകരിച്ച് സംസാരിച്ചു.

നഗരസഭാ പരിധിയിലെ സ്‌കൂളുകള്‍ക്ക് സാമ്പത്തിക സഹായം, അക്കാദമിക പിന്തുണ, സ്‌കൂള്‍ ബ്ലോഗ്, സ്‌കൂള്‍ വിക്കി പ്രവര്‍ത്തനങ്ങള്‍, പഠനോത്സവം, മാലിന്യനിര്‍മാര്‍ജന പരിപാടികള്‍, ഹാപ്പി ഹാപ്പി ബത്തേരി പ്രോജക്ട് എന്നിവയിലൂടെ സ്‌കൂളുകളെ കുട്ടികളുടെ ഇഷ്ടസ്ഥാനമാക്കി മാറ്റുന്നതിനായി സുസ്ഥിരമായ ഒരു പ്രവര്‍ത്തനപദ്ധതി ജനകീയ പങ്കാളിത്തത്തോടെ തയ്യാറാക്കി നടപ്പാക്കാന്‍ സമിതി തീരുമാനിച്ചു.

ടി.ഇ.ഒ. ശ്രീനാഥ് പി.എസ്., എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ജോണി കെ., അബ്ദുള്‍ അസീസ് എം., പ്രിയ വിനോദ്, പി.എ. അബ്ദുര്‍ നാസര്‍, ബിജു പി.ബി. എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. ചെയര്‍മാന്‍ ടി.കെ. രമേഷ് അധ്യക്ഷനായും , എ.ഇ.ഒ. ബിജിത ബി.ജ. കണ്‍വീനറായും 54 അംഗങ്ങളടങ്ങിയ നഗരസഭാ തല വിദ്യാഭ്യാസ സമിതി രൂപീകരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *