May 6, 2026

വിദ്വേഷ രാഷ്ട്രീയത്തെ സാഹോദര്യ രാഷ്ട്രീയം കൊണ്ട് പ്രതിരോധിക്കുക: വെല്‍ ഫെയര്‍ പാര്‍ട്ടി

0
SAD
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: രാജ്യത്ത് അപകടകരമാംവിധം പടര്‍ന്നുകൊണ്ടിരിക്കുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ മുഴുവന്‍ മനുഷ്യരെയും ചേര്‍ത്തു നിര്‍ത്തുന്ന സാഹോദര്യ രാഷ്ട്രീയം കൊണ്ട് പ്രതിരോധിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശംസീര്‍ ഇബ്രഹിം പറഞ്ഞു. കല്‍പ്പറ്റയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് ഫൈസല്‍ പി എച്ച് അദ്ധ്യക്ഷനായി. പാര്‍ട്ടി സംസ്ഥാന കമ്മറ്റിയംഗം നാസര്‍ കീഴുപറമ്പ് മുഖ്യപ്രഭാഷണം നടത്തി. പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് ബിനു.വി.കെ സമാപനം നിര്‍വ്വഹിച്ചു.

സംഘ് പരിവാര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന വംശീയതയെ മറികടന്ന് രാജ്യത്ത് ഒരുമിച്ച് നിര്‍ത്താന്‍ മതനിരപേക്ഷ ജനാധിപത്യ ചേരി ക്രിയാത്മകമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള യാത്ര വിജയിപ്പിക്കാനും തീരുമാനിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നേതൃ സംഗമം സംഘടിപ്പിച്ചത്.

ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഇബ്രാഹിം അമ്പലവയല്‍ സ്വാഗതവും ഷൈജു നിഷ നന്ദിയും പറഞ്ഞു. ഹിഷാം കല്‍പ്പറ്റ, സൈദ് കുടുവ, വി.മുഹമ്മദ് ശരീഫ്, സക്കീര്‍ ഹുസൈന്‍ മീനങ്ങാടി, സാദിഖ് അലി ബത്തേരി, പി. അബ്ദുറഹിമാന്‍, ഖാലിദ് പനമരം,ഷമീമ മാനന്തവാടി എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *