April 28, 2026

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത 65 കാരൻ അറസ്റ്റിൽ

0
img_20250507_091644
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ ചിറക്കര സ്വദേശി അപ്പുകുട്ടൻ (65)എന്നയാളെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. തലപ്പുഴ പോലീസ് സബ് ഇൻസ്പെക്ടർ സാജു കെ. എം. ൻ്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

 

പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. തുടർന്ന് പ്രതിയെ മാനന്തവാടി കോടതിയിൽ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.

 

എസ് ഐ വിജയലക്ഷ്മി, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിമ്മി ജോർജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *