April 28, 2026

വയനാട്ടിലെ മഴക്കെടുതി ലഘൂകരണ:തയ്യാറെടുപ്പുകള്‍ വിലയിരുത്തി;പ്രിയങ്ക ഗാന്ധി എംപി

0
bvnb
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട്ടിലെ മഴക്കെടുതി ലഘൂകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്തി പ്രിയങ്ക ഗാന്ധി എംപി.വയനാട്ടിലെ കാലവര്‍ഷക്കെടുതി വിലയിരുത്തിയും മഴക്കെടുതി മൂലം കാര്‍ഷിക മേഖലയിലേക്കുണ്ടായ നഷ്ടം കണക്കാക്കുകയും കര്‍ഷകര്‍ക്ക് കൃത്യമായ നഷ്ടപരിഹാരം നല്‍കുന്നതിന് വേണ്ടിയുള്ള ഇടപെടല്‍ ഉണ്ടാകണമെന്നും ഭീഷണിയായി നില്‍ക്കുന്ന ഉണങ്ങിയ മരങ്ങള്‍ മുറിച്ചുമാറ്റുന്ന നടപടി വേഗത്തില്‍ ആക്കണമെന്നും യോഗത്തില്‍ ആവശ്യപെട്ടു.

വിവിധ വകുപ്പുകളുടെ കൈവശമുള്ള മരങ്ങള്‍ മുറിച്ചുമാറ്റാന്‍ വകുപ്പ് തന്നെ നേതൃത്വം നല്‍കണമെന്ന് ഏകോപനം പഞ്ചായത്ത് തലത്തില്‍ നടക്കണമെന്നും ജീവനും ഭീഷണിയായി മരങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ കൂടി മാറ്റണമെന്ന് ചര്‍ച്ചയുടെ ഭാഗമായി ഉയര്‍ന്നു. ക്യാമ്പുകള്‍ നില്‍കുന്ന സ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യും കൃത്യമായി ഉറപ്പുവരുത്തണമെന്ന് മികച്ച രീതിയില്‍ ക്യാമ്പുകളില്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടു, തകര്‍ന്നു കിടക്കുന്ന റോഡുകളുടെയും കണക്കുകള്‍ അടിയന്തരമായി സര്‍ക്കാരിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയും ആയത് അനുവദിക്കാനുള്ള നടപടികളും സ്വീകരിക്കേണ്ടതാണെന്നും
വയനാട് ജില്ലയിലെ വിവിധ ഉന്നതികളില്‍ അവരുടെ ജീവിതത്തില്‍ വലിയ പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്യുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്തണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.

കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ ടി സിദ്ദീഖ് ബത്തേരി നിയോജകമണ്ഡലം എംഎല്‍എ ഐസി ബാലകൃഷ്ണന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ ഡോക്ടര്‍ മേഘശ്രീ, സബ് കലക്ടര്‍ നിസാര്‍ സാഗര്‍ ഭാരത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. വയനാട്ടില്‍ പെയ്ത മഴയുടെ അളവുകള്‍ ചിട്ടപ്പെടുത്തിയ കണക്ക് യോഗം വിശദമായി ചര്‍ച്ച ചെയ്തു. ഓരോ ദിവസവും വീഴുന്ന മഴയുടെ അളവുകള്‍ കൃത്യമായി പരിശോധിക്കുകയും മുന്നോട്ട് എടുക്കുക യും ചെയ്യുന്ന രീതിയില്‍ തന്നെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകണം എന്നും എംപി ആവശ്യപ്പെട്ടു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *