May 9, 2026

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നിയമനം

0
site-psd-1
By ന്യൂസ് വയനാട് ബ്യൂറോ

കണിയാമ്പറ്റ ചിത്രമൂലയിലെ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് ജെപിഎച്ച്എന്‍ (ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്) നിയമനം നടത്തുന്നു. എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്ല്യം, കേരള നഴ്സ് ആന്റ് മിഡ്വൈഫ്സ് കൗണ്‍സിലിന്റെയോ ഇന്ത്യന്‍ നഴ്സിംഗ് മിഡ്വൈഫറിയുടെയോ നഴ്‌സിങ് സര്‍ട്ടിഫിക്കറ്റ്, കേരള നഴ്സ് ആന്റ് മെഡിക്കല്‍ കൗണ്‍സിലിന്റെ ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണനയുണ്ട്.18 നും 40നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ജൂണ്‍ 10 ന് ഉച്ച രണ്ടിന് സ്‌കൂളില്‍ വച്ച് നടത്തുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 04936 284818.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *