June 19, 2026

ലഹരി വിരുദ്ധ ബോധവത്കരണ മനുഷ്യ ചങ്ങല നടത്തി

0
site-psd-2
By ന്യൂസ് വയനാട് ബ്യൂറോ

സെന്റ് ജോസഫ് ഹയര്‍ സെക്കഡറി സ്‌കൂള്‍ ജനമൈത്രിഎക്‌സൈസ് മാനന്തവാടിയുടെയും കല്ലോടി പൗരാവലിയുടെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ മനുഷ്യ ചങ്ങല നടത്തി. കല്ലോടി ടൗണില്‍ നടത്തിയ പരിപാടി വാര്‍ഡ് മെമ്പര്‍ ജംഷീറഷിഹാബ് ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ സജി കോട്ടായില്‍ അധ്യക്ഷനായി. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ഷാജു പി എ. ലഹരി വിരുദ്ധ പ്രതിക്ഞ ചൊല്ലിക്കൊടുത്തു. എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ ചന്തു ലഹരി വിരുദ്ധ സന്ദേശം നല്‍കി.

പിറ്റിഎ പ്രസിഡന്റ് ഷീജോ ചിറ്റിലപ്പള്ളി, സ്റ്റാഫ് സെക്രട്ടറി നജീബ് മണ്ണാര്‍ ബിന്ദു ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്‌സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെലഹരി വിരുദ്ധ ബോധവത്കരണഫ്‌ലാഷ് മോമ്പും നടത്തി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *