പൂവിഞ്ചി ഉന്നതിയില്‍ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
ചെതലയം :വയനാട് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ചെതലയം പൂവിഞ്ചി ഊരില്‍ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.പ്ലാസ്റ്റിക് മാലിന്യങ്ങളെ തോല്പിക്കുക എന്നതാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം.പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ എല്ലാവരും ഏറ്റു ചൊല്ലി. ഡോ: അരുണ്‍ ബേബി പരിസ്ഥിതി ദിന ബോധവല്‍ക്കരണ ക്ലാസിനു നേതൃത്വം നല്കി. ഉന്നതിയിലെ എല്ലാവര്ക്കും നൂറ് വൃക്ഷ തൈകള്‍ വിതരണം ചെയ്തു.പ്ലാസ്റ്റിക് രഹിത ചകിരി പോട്ടുകളിലാണ് എല്ലാവര്ക്കും വൃക്ഷ തൈകള്‍ വിതരണം ചെയ്തത്.
ഉഷാകുമാരി ടീച്ചര്‍ സ്വാഗത പ്രസംഗം നടത്തി.കുട്ടികള്‍ക്കായി ചിത്ര രചനാ മത്സരങ്ങള്‍ സംഘടിപ്പിച്ചു.ഷൈനി ആശംസകള്‍ അര്‍പ്പിച്ചു.സിദ്ധ മെഡിക്കല്‍ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു





Leave a Reply