May 9, 2026

എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു’ പദ്ധതിക്ക് പുൽപ്പള്ളിയിൽ തുടക്കമായി

0
IMG_20250605_154142
By ന്യൂസ് വയനാട് ബ്യൂറോ

ആടിക്കൊല്ലി: മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ആടിക്കൊല്ലി ദേവമാതാ എ.എൽ.പി. സ്കൂളിൽ 2025-26 അധ്യയന വർഷത്തേക്ക് ആരംഭിച്ച ‘എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു’ എന്ന പദ്ധതിക്ക് ഔപചാരിക ഉദ്ഘാടനം നടന്നു. സ്കൂൾ മാനേജർ ഫാദർ സുനിൽ വട്ടുകുന്നേൽ പദ്ധതി ഉദ്ഘാടനം ചെയ്തു.

പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം ആശാ ഇ.എം. നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ബാബു കണ്ടത്തിൻകര, അധ്യാപിക അനുമോൾ മാത്യു എന്നിവർ ചടങ്ങിൽ സംസാരിച്ചു.

സ്കൂൾ ഹെഡ്‌മിസ്ട്രസ് ലിസി ടി.ജെ. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജയേഷ് ജോസ് നന്ദിയും രേഖപ്പെടുത്തി. കുട്ടികളിൽ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *